സാങ്കേതിക സര്‍വകലാശാല; ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി

കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

കോവിഡ് ബാധമൂലമോ അനുബന്ധ പ്രശ്‌നങ്ങള്‍ കൊണ്ടോ പരീക്ഷ എഴുതാനാകാത്ത വിദ്യാത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സ് ആയി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകാന്‍ സര്‍വകലാശാലയ്ക്ക് സുപ്രീം കോടതിഅനുമതി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് വേണ്ടി പി വി ദിനേശും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രഞ്ജിത് മാരാരും ഹാജരായി