അയൽവീട്ടിൽ കേക്ക് നൽകാൻ പോയി തിരിച്ചെത്തിയില്ല; വൈക്കത്തു നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി

കോട്ടയം: രാത്രിയിൽ സമീപത്തെ വീട്ടിൽ കേക്ക് നൽകാൻ പോയി കാണാതായ 13കാരനെ കാണ്ടെത്തി. 12 മണിക്ക് കടുത്തുരുത്തിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാ(13)നെയാണ് കാണാതായത്. സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയ അഥിനാൻ അവിടെ നിന്ന് മടങ്ങിയിരുന്നു. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.