രണ്ടു മക്കളും ഭര്‍ത്താവുമൊത്ത് സിംഗപൂരില്‍, വിശേഷങ്ങള്‍ പങ്കുവച്ച്‌ മീനത്തില്‍ താലികെട്ടിലെ നായിക

ദിലീപിന്റെ മീനത്തില്‍ താലികെട്ട് എന്ന ചിത്രം മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. അതിലെ നായകിയായി തിളങ്ങിയ തേജോലി ഘനേക്കറും മലയാളികൾക്ക് പ്രീയങ്കരിയാണ്. സുലേഖ എന്ന പേരിലാണ് മലയാളത്തിൽ താരം അറിയപ്പെടുന്നത്. മീനത്തിൽ താലികെട്ട് ചന്ദ്രമാമ എന്നി രണ്ട് മലയാള ചിത്രങ്ങളിൽ മാത്രമേ തേജാലി അഭിനയിച്ചിട്ടുള്ളൂ. എന്നാൽ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രമാണ് രണ്ടു ചിത്രങ്ങളിലെയും. രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, തേജാലി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ മീനത്തിൽ താലികെട്ട് വിജയമായിരുന്നു. തേജാലിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഒരു പ്രത്യേക സാഹചര്യത്തിൽ പ്ലസ് ടുകാരനായ പയ്യനെ വിവാഹം കഴിക്കേണ്ടി വന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തേജാലി അവതരിപ്പിച്ചത്.

1999ൽ സിനിമയിൽ നിന്നും ഇടവേള എടുത്ത് മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയ്ക്ക് കയറി തേജാലി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ല. 2004ൽ വിവാഹം കഴിഞ്ഞ തേജാലി സകുടുംബം സിംഗപ്പൂരിൽ താമസമാക്കി.ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം. പിന്നീട് ജേണലിസത്തില്‍ പിജി ചെയ്തിരുന്നു. നാല് വര്‍ഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് ഇടവേള എടുത്തത്. രണ്ട് മക്കളുണ്ട് താരത്തിന് മൃണ്‍മയിയും വേദാന്തും.

ടെലിവിഷനില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി ഓഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തേജോലി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അത്. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് താരത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചത്.