തൈപ്പൂയ്യം ആഘോഷ നിറവ്, കവിളിലും നാവിലും വേൾ തറച്ച് കാവടിയാട്ടം

ശിവ പാർവതി പുത്രനായ സുബ്രഹ്മണ്യനെ ഭക്തിയോടെ ആരാധിക്കുന്ന വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തൈപ്പൂയം. തമിഴ് കലണ്ടറിലെ തൈമാസത്തിലെ പൂയം നാളും മലയാളം മാസങ്ങളിലെ കലണ്ടറിൽ മകരമാസത്തിലെ പൂയം നാളുമാണ് തൈപ്പൂയമായി ആചരിക്കുന്നത്. ദേവസേനാധിപതിയായ സുബ്രമണ്യന്റെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും, ഈ ദിവസം നടക്കും. തിരുവനന്തപുരത്തെ മണികണ്ഡേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷത്തിലേക്ക്.

കാവടിയെടുത്തും, നാവിൽ ശൂലം കുത്തിയും,ഭസ്മത്തിൽ മുക്കിയും വ്യത്യസ്തമായ രീതികളിലാണ് കേരളത്തിലേയും തമിഴ്നാട്ടിലെയും തൈപ്പൂയ ആഘോഷം നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് മലേക്ഷ്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ തൈപ്പൂയം ആഘോഷ നടക്കുന്നത്.

സുബ്രമണ്യൻ താരകാസുരനെ വധിച്ച ദിവസമാണ് മുരുക ഭക്തർ തൈപ്പൂയം ആഘോഷിക്കുന്നത്. ഈ ദിവസം കാവടിയെടുത്ത് അഭിഷേകം ചെയ്യുന്നു. കേരളത്തിലുമുണ്ട് സുബ്രമണ്യക്ഷേത്രങ്ങളിൽ തൈപ്പൂയ ആങോഷങ്ങൾ നടക്കാറുണ്ട്. തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, കിടങ്ങൂർ വെണ്ടാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു. സുബ്രഹ്മണ്യൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയ ആഘോഷം നടക്കുന്നുണ്ട്. കവിളിലും നാവിലും ശൂലം തറച്ച് കാവടി എടുക്കുന്ന രീതി പലയിടത്തും ഉണ്ട് .