നിലമ്പൂരില്‍ മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മലപ്പുറം. നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്, റാഷിദ് എന്നിവരാണ് മരിച്ചത്. റിന്‍ഷാദിന് 14 വയസ്സും റാഷിദിന് 12 വയസ്സുമായിരുന്നു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

കുട്ടികള്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയതാണ്യ അതിനിടെ റാഷിദും റിന്‍ഷാദും പുഴയില്‍ ഇറങ്ങുകയും ഒഴുക്കില്‍ പെടുകയുമായിരുന്നു. കൂടെയുള്ള കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴം കൂടിയ സ്ഥലം ആയതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന അഗ്നി രക്ഷാ സേന നിലമ്പൂരില്‍ നിന്നും എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. തിരച്ചിലില്‍ സമീപത്ത് നിന്നും കുട്ടികളെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.