ഇത് ചെയ്തവരോട് ഞാനൊരിക്കലും പൊറുക്കില്ല; നിറകണ്ണുകളോടെ പൊട്ടിക്കരഞ്ഞ് താര കല്യാണ്‍

ഭര്‍ത്താവിന്റെ വേര്പാടിന് ശേഷം നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ നേരിട്ട കഷ്ടപ്പാടുകളുടെ ജീവിത വിജയങ്ങളില്‍ ഒന്നാണ് മകള്‍ സൗഭാഗ്യയുടെ വിവാഹം. ഫെബ്രുവരി മാസം നടന്ന ആഘോഷപരമായ ചടങ്ങ് സോഷ്യല്‍ മീഡിയ വഴി ആരാധകരുടെ മുന്നിലും എത്തിയിരുന്നു. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വീഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് താര കല്യാണ്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതു ചെയ്തവരെ വെറുക്കുന്നതായും അവര്‍ക്ക് ജീവിതത്തിലൊരിക്കലും താന്‍ മാപ്പ് കൊടുക്കില്ലെന്നും താര പറയുന്നു.’സമൂഹ്യ മാധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കുറേ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ബാക്ഗ്രൗണ്ട് നിങ്ങള്‍ക്കറിയുമോ? എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താന്‍ ധൈര്യമില്ലാത്തത് കൊണ്ട് ഭാഗനവാനെ കൂട്ടുപിടിച്ച് ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ കല്യാണം.

താര കല്യാണിന്റെ വാക്കുകള്‍-‘സമൂഹമാദ്ധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വീഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാദ്ധ്യമങ്ങള്‍ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്. അത് പലരുടെയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ ചിന്തിക്കണം”- താര പറഞ്ഞു.

 

നടി താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷിന്റെ കല്യാണം ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യ തന്റെ കാമുകനും സുഹൃത്തുമായ അർജ്ജുനെ വിവാഹം ചെയ്തത്. സുഹൃത്തുക്കളും അടുത്തുള്ള ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പക്ഷേ ഗംഭീരമായാണ് നടന്നത്.ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹസത്കാരത്തിന് നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ആട്ടവും പാട്ടുവമായി ഗംഭീരമായാണ് വിവാഹസത്കാരം നടന്നത്. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം.