കൊറോണ വ്യാജ വാര്‍ത്തകള്‍ ഗുണകരമായത് ചക്കയ്ക്ക് ; ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ്

 

കൊറോണ ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ ഭീതിയിലാവ്ത്തിയിരിക്കുകയാണ്.. കേരളത്തിലും കോറോണ സ്ഥിതീകരിച്ചതോടെ മിക്ക വ്യാപാരസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മത്സ്യമാംസ വിപണിയെയാണ് എന്ന കാര്യത്തില്‍ സംശയമില്ലാത്തതാണ്. കൊറോണ പടര്‍ന്നത് കോഴിയില്‍ നിന്നുമാണ് എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചിക്കന്റെ വ്യാപാരം തകര്‍ന്നടിഞ്ഞത്. കൂടാതെ പക്ഷിപ്പനിയും കൂടിയായപ്പോള്‍ പിന്നെ ചിക്കന്റെ കാര്യം പറയണ്ടല്ലോ. പക്ഷിപ്പനി കോഴിവളര്‍ത്തല്‍ കേന്ദ്രത്തേയും വല്ലാത്തരീതിയില്‍ ബാധിച്ചു. അതിനിടയില്‍ വരുന്ന വാര്‍ത്തയാണ് രസം. എന്താണെന്നോ ചിക്കന്റെ വ്യാപാരം തകര്‍ന്നടിയുമ്പോള്‍ താരമാകുന്നത് മറ്റൊന്നുമല്ല നമ്മുടെ ചക്കയാണ്.

മത്സ്യമാംസങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ആരുമില്ല പകരം ചക്ക വാങ്ങാനാണ് തള്ളല്‍ എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധ മത്സ്യമാംസം കഴിക്കുന്നവരെയാണ് ബാധിക്കുന്നതെന്ന ചിന്തയാണ് ആളുകളെ പച്ചക്കറിയിലേയ്ക്ക് അതായത് ചക്കയിലേയ്ക്ക് എത്തിച്ചതെന്നാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. അതോടെ ചക്ക വിപണി കുതിച്ചുയരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു കിലോയ്ക്ക് 50 രൂപ മാത്രം ഉണ്ടായിരുന്ന ചക്ക ഇപ്പോള്‍ 120 രൂപയിലേയ്ക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 150 രൂപയിലുണ്ടായിരുന്ന ചിക്കന്‍ 80 രൂപയായിട്ടും വാങ്ങാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്. പൊതുവേ ഉത്തരേന്ത്യയിലും ചക്കവിഭവങ്ങള്‍ ജനപ്രിയമാണെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കൊറോണ കാരണം നമ്മുടെ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടായിയെന്നത് ചക്ക വ്യാപാരികള്‍ക്ക് ഗുണമായി.

 

വലിയ വില കൊടുത്താണ് ആളുകള്‍ ഇപ്പോള്‍ വിപണിയില്‍ നിന്നും ചക്ക വാങ്ങിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഒരു കിലോയ്ക്ക് 120 രൂപയാണ് ചക്കയുടെ വിപണി വില. 50 രൂപയില്‍ നിന്നാണ് വില ചെറിയ കാലയളവില്‍ വിലയില്‍ ഇത്ര വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. പക്ഷെ വില വര്‍ധിച്ചിട്ടും വിപണിയില്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാത്രമല്ല ആവശ്യക്കാര്‍ ഏറിയതോടെ വിപണിയില്‍ ചക്കലഭിക്കാനില്ലെന്നും ആളുകള്‍ പറയുന്നു. അതേസമയം പലയിടത്തും കോഴിയിറച്ചിയുടെ വില 70 രൂപയില്‍ താഴെയാണ്.

കൊറോണ രോഗം സ്ഥിരീകരിച്ചതോടെ കോഴിയിറച്ചിക്ക് വലിയ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. കോഴിയിറച്ചിയില്‍ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരും എന്ന ഭീതിയിലാണ് ആളുകള്‍ കോഴിയിറച്ചി വാങ്ങാന്‍ മടിക്കുന്നത്. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനായി ഇറച്ചി കോഴി കര്‍ഷകരുടെ സംഘടന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചിക്കന്‍ മേള സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. കോഴിയിറച്ചിക്ക് മാത്രമല്ല മറ്റ് മത്സ്യ മാംസ്യങ്ങള്‍ക്കും ഇപ്പോള്‍ വലിയ വിലയിടിവാണെന്ന് വ്യാപാരികള്‍ പറയുന്നു