വിലക്കിയ നാട്ടിൽ താമര വിരിയിച്ചു, പറഞ്ഞതെല്ലാം ഞാൻ ചെയ്യും..ഉറപ്പ്

തൃശ്ശൂരിലെ വിജയം ഒരു സ്വപ്നമോ, സ്വപ്ന സാക്ഷാത്കാരമോ ആയി തോന്നിയിട്ടില്ല, ഒരു മാജിക്കാണ്, അതിന് കാരണക്കാർ തൃശ്ശൂരിലെ മതേതരരുടെ വോട്ടാണ്. ആ മതേതരത്വത്തെ സംരക്ഷിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം തിരുവനന്തപുരത്തെ പാർട്ടി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തൃശൂരിൽ കേരളത്തിന്റെ ഭൂപടം താമരയ്ക്ക് ഒരു സാധ്യതയും ഉണ്ടായിരുന്നില്ലാത്ത ഒരു മയത്താണ് താൻ അവിടെ സ്ഥാനാർത്ഥിയായി വരുന്നത്. ആ സമയത്ത് തന്റെ സാന്നിധ്യം പ്രവർത്തകരിൽ ഒരു ആത്മ വിശ്വാസം ഉണ്ടാക്കി. ആ വർഷത്തെ തിരഞ്ഞെടുപ്പിൽ അവിടെ ബിജെപി പരാജയപ്പെടാൻ കാരണം അവിടെ നടന്ന അട്ടിമറികളാലായിരുന്നു. അന്ന് അട്ടിമറികൾ നടത്തിയ പാർട്ടിക്കോ അല്ലെങ്കിൽ ആ സംഘത്തിനോ ആണ് ഇന്ന് വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

തൃശ്ശൂരിലെ വിജയം അരാഷ്ട്രീയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതിന്റെ തുടക്കമാണ് തൃശ്ശൂരിലെ ജനങ്ങൾ കുറിച്ചിരിക്കുന്നത്. അസത്യ പ്രചരണത്തിലൂടെ താമര വിരിയാനുള്ള കേരളത്തിലെ സാഹചര്യങ്ങൾ ഇല്ലാതാക്കി. അരാഷ്ട്രീയം പറയുന്നതിന് പ്രസക്തിയുണ്ടെന്ന് ഇതോടെ മനസിലായി. ഇനി ഈ നിലയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ തിരഞ്ഞെടുപ്പ് നയം കേരളത്തിലെ ജനം എന്ന് എടുക്കുന്നുവോ അന്നായിരിക്കും തിരഞ്ഞെടുപ്പിലൂടെ വഞ്ചിക്കപ്പെടാത്ത ഒരു മലയാളി സമൂഹത്തിന് ഉയർത്തെഴുന്നേല്പ് ഉണ്ടാവുകയെന്നും സുരേഷ്​ഗോപി പറഞ്ഞു.