രോഗിയെ പരിചരിച്ചത് പിജി വിദ്യാർഥികൾ, ഡയാലിസിസ് നടക്കെ സീനിയർ ഡോക്ടർമാർ വീടുകളിൽ, ഗുരുതര വീഴ്ച.

 

തിരുവനന്തപുരം/ മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ വൈകിയതുമായി ബന്ധപെട്ടു നടന്നത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. രോഗിയെ പരിചരിച്ചത് പിജി വിദ്യാർഥികൾ, ഡയാലിസിസ് നടക്കെ സീനിയർ ഡോക്ടർമാർ വീടുകളിൽ ആയിരുന്നു.നെഫ്രോളജി വിഭാഗം മേധാവി ആവട്ടെ ആർക്കും ചാർജ് കൊടുക്കാതെ ഡൽഹിയിലും.

വൃക്ക മാറ്റിവയ്ക്കൽ വൈകി മരണപ്പെട്ട രോഗിയെ തുടക്കം മുതൽ പരിചരിച്ചത് പിജി വിദ്യാർഥികൾ മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. 4 മണിക്കൂറോളം നീളുന്ന ഡയാലിസിസിനു രോഗിയെ വിധേയമാക്കുമ്പോൾ സീനിയർ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപ് എത്താമെന്നു കരുതി വീടുകളിൽ തന്നെയായിരുന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏൽപിച്ചിരുന്നില്ല.

തിരുവനതപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചകൾ വ്യക്തമാക്കി ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത് മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ മെഡിക്കൽ കോളേജിൽ പാലിച്ചില്ല.

രോഗിയെ തുടക്കം മുതൽ പിജി വിദ്യാർഥികൾ മാത്രമാണു പരിചരിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏൽപിക്കാതെ പോയത് ഗുരുതരവാഴ്ചയായിരുന്നു. ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി പിറ്റേന്ന് റിട്ട. ഐടിഐ ഇൻസ്ട്രക്ടർ ജി.സുരേഷ് കുമാർ മരിച്ച സംഭവത്തിലാണ് ഈ റിപ്പോർട്ട്.

ഞായറാഴ്ച മൂന്നരയോടെ ആശുപത്രിയിലെത്തിച്ച സുരേഷ് കുമാറിനെ ഡയാലിസിസിനു വിധേയമാക്കിയിരുന്നു. ഡയാലിസിസ് 4 മണിക്കൂറോളം നീളുമെന്ന് അറിയാവുന്ന സീനിയർ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപ് എത്താമെന്ന കണക്ക് കൂട്ടലിൽ വീടുകളിൽ സുഖമായിരിക്കുകയുമായിരുന്നു.