ഇതാണ് ആ താരം 185 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് മോണിക്ക ഖന്ന

 

ന്യൂഡൽഹി/ 185 യാത്രക്കാരുമായി പോയ വിമാനത്തെ അപകടത്തിൽ നിന്നും രക്ഷപെടുത്തിയ ആ താരം ഇതാണ്. പൈലറ്റ് മോണിക്ക ഖന്ന. സാമൂഹ്യ മാധ്യമങ്ങളിൽ പൈലറ്റിന് അഭിനന്ദന പ്രവാഹം. വിമാനത്തിന്റെ ചിറകിൽ പക്ഷി വന്നിടിച്ചുണ്ടായ അപകടത്തിൽ നിന്നും പൈലറ്റായ മോണിക്ക ഖന്നയുടെയും ഫസ്റ്റ് ഓഫീസറായ ബൽപ്രീത് സിങ്ങ് ഭാട്ടിയയുടേയും മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്നും 185 യാത്രക്കാരെ രക്ഷിക്കാനായത്.

പട്നയിൽ നിന്നും ഡൽഹിക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടത് ചിറകിന് അഗ്നിബാധയേറ്റതിനേത്തുടർന്ന് അടിയന്തിരമായ നിലത്തിറക്കിയതിന് പിറകേ തന്നെ പൈലറ്റ് ആരാണെന്ന അന്വേഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു. സ്പൈസ്ജെറ്റ് ഓപറേഷൻസ് തലവൻ ഗുരുചരൺ അറോറയാണ് പൈലറ്റിനെ പ്രകീർത്തിച്ച് ആദ്യം രംഗത്തു വരുന്നത്. പൈലറ്റുമാരെക്കുറിച്ച് അഭിമാനിക്കാം അവരിൽ വിശ്വാസം അർപ്പിക്കാം അവർ മികച്ച പരിശീലനം നേടിയവരാണ് എന്നായിരുന്നു ഗുരുചരൺ അറോറയുടെ പ്രതികരണം. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം ഉണ്ടായത്.

‘സ്പൈസ്ജെറ്റ് പൈലറ്റുമാരിൽ എല്ലാ യാത്രക്കാരും വിശ്വാസം അർപ്പിക്കൂ. അവരെല്ലാം മികച്ച പരിശീലനം നേടിയവരാണ്. സ്‌പൈസ്‌ജെറ്റ് പൈലറ്റുമാർ പട്‌നയിലെ സാഹചര്യം കൈകാര്യം ചെയ്ത രീതി, അത് നന്നായി കൈകാര്യം ചെയ്‌തു, അത് ഞങ്ങൾക്ക് അഭിമാനകരമാണ്.’ സ്പൈസ് ജെറ്റ് പൈലറ്റ്സ് ഹെഡ് എഎൻഐയോട് പറയുകയുണ്ടായി. ‘ഏത് സാഹചര്യവും സമാധാനപരമായി കൈകാര്യം ചെയ്യാൻ കഴിവുള്ളതും പരിശീലിപ്പിച്ചതുമായ പൈലറ്റുമാരാണ് സ്‌പൈസ് ജെറ്റിനുള്ളത്, അതിന് എല്ലാ യാത്രക്കാരും അവരെക്കുറിച്ച് അഭിമാനിക്കണ’മെന്ന് ക്യാപ്റ്റൻ അറോറയും എഎൻഐയോട് പറഞ്ഞു.

185 യാത്രക്കാരുമായി പട്ന വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് പറന്നുയർന്ന ബോയിങ്-737 വിമാനത്തിൻറെ എൻജിന് തീപ്പിടിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കകം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. ഒരു പക്ഷി വിമാനത്തിൽ ഇടിച്ചതിനെ തുടർന്നാണ് എൻജിനിൽ തീപടിച്ചത് എന്നാണ് വിമാനക്കമ്പനി അധികൃതർ അറിയിക്കുന്നത്.

അപകട സാധ്യത മുഖാമുഖം കാണുമ്പോൾ ഒരു എൻജിൻ ഉപയോഗിച്ച് പട്ന വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതിന് പൈലറ്റ് മോണിക്ക ഖന്നയെയും ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിങ് ഭാട്ടിയയെയും സ്‌പൈസ് ജെറ്റ് പ്രശംസിക്കുകയും ഉണ്ടായി. ക്യാപ്റ്റൻ മോണിക്ക ഖന്നയും ഫസ്റ്റ് ഓഫീസറായ ബൽപ്രീത് സിങ്ങ് ഭാട്ടിയ മികച്ച രീതിയിൽ പെരുമാറിയതായി ക്യാപ്റ്റൻ അറോറ വ്യക്തമാക്കി. അവർ സമാധാനപരമായി വിമാനത്തെ നിയന്ത്രിക്കുകയും ഒരു എൻജിൻ ഉപയോഗിച്ച് ലാൻഡ് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ശേഷം എഞ്ചിൻ പരിശോധിക്കുകയും അതിൽ ഫാനിന്റെ ബ്ലേഡിൽ പക്ഷി ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തേക്കുറിച്ച് ഡിജിസിഎ വിശദമായ അന്വേഷിക്കുകയാണ്. ഇരുവരും പ്രാഗൽഭ്യം നേടിയ ഉദ്യോഗസ്ഥരാണെന്നും അവരേ ഓർത്ത് അഭിമാനം തോന്നുന്നുവെന്നും ക്യാപ്റ്റൻ അറോറ പറഞ്ഞു.