ലഷ്‌കർ-ഇ-ത്വയ്ബയുടെ ഇന്ത്യൻ പതിപ്പ്, ദി റെസിസ്റ്റന്റ് ഫ്രണ്ടിന് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടനകളെയും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. ഭീകര സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിന് ഇന്ത്യയിൽ പരിപൂർണ്ണ നിരോധനം ഏറെപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആഗോള ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ഇന്ത്യയിൽ നിരോധിച്ചപ്പോൾ ലഷ്‌കർ-ഇ-ത്വയ്ബയുടെ ഇന്ത്യൻ പതിപ്പായാണ്‌ ദി റെസിസ്റ്റന്റ് ഫ്രണ്ട് വന്നത്.ദി റെസിസ്റ്റന്റ് ഫ്രണ്ടിന്റെ നേതാക്കളേ ഭീകരന്മാരായും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ കമാന്റർ കൂടിയായ ഷെയ്‌ക്ക് സജ്ജദ് ഗുല്ലിനെ ഇന്ത്യൻ മിലിട്ടറിക്കും ഏജൻസിക്കും മോസ്റ്റ് വാണ്ടണ്ട് ഭീകരനായും കേന്ദ്ര ആഭ്യന്തിര മന്ത്രാലയം പ്രഖ്യാപിച്ചു.

2019 മുതൽ കശ്മീർ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന സംഘടനയാണ് ദി റെസിസ്റ്റന്റ്. ഇപ്പോൾ പാക് കേന്ദ്രീകൃത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയാബയുടെ കശ്മീർ പതിപ്പിനാണ് നിരോധനമേർപ്പെടുത്തിയത്. താഴ്‌വരയിൽ വിവിധ തരത്തിലുള്ള വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പാക് അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നും മറ്റ് മാരക ആയുധങ്ങളും കടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ വിഷയങ്ങളിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരികയും നിരവധി കേസുകളാണ് സംഘടനയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനിൽ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദ ഇസ്ലാമിക സംഘടന കൂടിയാണിത്.

കാശ്മീർ മുഴുവൻ പാകിസ്ഥാനുമായി ലയിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി പാക്കിസ്ഥാനിൽ മിലിട്ടറി വിങ്ങുമായാണ്‌ ഈ ഭീകര സംഘടന ചേർന്ന് പ്രവർത്തിക്കുന്നത്. സോവിയറ്റ്-അഫ്ഗാൻ യുദ്ധസമയത്ത് ഒസാമ ബിൻ ലാദന്റെധനസഹായത്തോടെ ഹാഫിസ് സയീദ്, അബ്ദുല്ല അസം എന്നിവർ ചേർന്നാണ്‌ ദി റെസിസ്റ്റന്റ് ഫ്രണ്ട് സ്ഥാപിക്കുന്നത്.പിന്നീട് ഈ സംഘടനയെ യുണൈറ്റഡ് സ്റ്റേറ്റ്സ യൂറോപ്യൻ യൂണ്യൻ ഇന്ത്യ തുടങ്ങി മിക്ക രാജ്യങ്ങളും ഭീകര പട്ടികയിൽ പെടുത്തിയിരുന്നു.പാകിസ്ഥാൻ ഔപചാരികമായി നിരോധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാന്റെ പ്രധാന രഹസ്യാന്വേഷണ ഏജൻസി ലഷ്‌കർഷക സേനയുടെ സഹായവും സംരക്ഷണവും നൽകുന്നത് തുടരുന്നു എന്നതാണ് യാഥാർത്യം. പാകിസ്ഥാൻ, പ്രത്യേകിച്ച് അതിന്റെ രഹസ്യാന്വേഷണ ഏജൻസി വഴി, ഗ്രൂപ്പിനെ പിന്തുണയ്ക്കുകയും സംഘത്തിന്റെ തലവൻ ഹാഫിസ് സയീദിന് അഭയം നൽകുകയും ചെയ്തു എന്നതാണ് വിവരങ്ങൾ.

ഇന്ത്യയിലെ സൈനിക, സിവിലിയൻ ലക്ഷ്യങ്ങൾ തകർക്കുക ഇന്ത്യൻ നഗരങ്ങളിൽ സ്ഫോടനം ഉണ്ടാക്കുക, കാശ്മീരിനെ പാക്കിസ്ഥാനിൽ ലയിപ്പിക്കുക എന്നിവ ഇവരുടെ പ്രഖ്യാപിത നയങ്ങളാണ്‌. ബ്രേക്ക് ഇന്ത്യ എന്നതും ഇവർ നയമായി അംഗീകരിക്കുന്നു. പാർലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2019 ലെ പുൽവാമ സായുധ സേനയ്‌ക്കെതിരായ ആക്രമണം എല്ലാത്തിനും പിന്നിൽ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഉണ്ട്.

ലഷ്‌കർ ഇ തോയ്ബയുടെ ഭീകര പ്രവർത്തനങ്ങളുടെ പ്രാഥമിക മേഖല കശ്മീർ താഴ്‌വരയാണെങ്കിലും, ജമ്മു കശ്മീരിന് മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല അവരുടെ പ്രഖ്യാപിത ലക്ഷ്യം. കാശ്മീർ പ്രശ്നം ഒരു വിശാലമായ ആഗോള വിഷയമാക്കി ഇന്ത്യക്കെതിരെ യുദ്ധം തുടങ്ങുകയാണ്‌ ലക്ഷ്യം. ആഗോള ജിഹാദിന്റെ അജണ്ടയായി ഭീകര ഭീകര സംഘടന കാശ്മീരിനു മേലു അവകാശ വാദം ഉയർത്തി കാട്ടുന്നു

കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ സെല്ലിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന തലവൻ അബ്ദു അൽ-കശ്മീരി എന്ന അഹമ്മദ് അഹൻഘറിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഇയാളെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ ഐഎസിന്റെ റിക്രൂട്ട്മെന്റ് നടത്തുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് ഐഎസ് മാഗസിൻ ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും മന്ത്രാലയം കണ്ടെത്തിയിരുന്നു. സൈനിക ജിഹാദ് എല്ലാ മുസ്‌ലിംകളുടെയും മതപരമായ ബാധ്യതയാണെന്നും അത് നടപ്പിലാക്കേണ്ട നിരവധി സാഹചര്യങ്ങളെ നിർവചിക്കുകയും ചെയ്യുന്ന ഭീകര സംഘടനകൂടിയാണിപ്പോൾ കേന്ദ്ര സർക്കാർ പരിപൂർണ്ണമായി നിരോധിച്ചിരിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബയുടെ ഇന്ത്യൻ പതിപ്പായ ദി റെസിസ്റ്റന്റ് ഫ്രണ്ട്.