ഇനിയും നേരം വെളുക്കാത്ത ഹിന്ദു അറിയാൻ രാമ സിംഹൻ പറഞ്ഞത് വൈറലായി

ഇനിയും നേരം വെളുക്കാത്ത ഹിന്ദു അറിയാൻ ചില കാര്യങ്ങൾ പറയുന്ന രാമ സിംഹൻ എന്ന അലി അക്ബറിന്റെ പോസ്റ്റ് വൈറലായി. രാഷ്ട്രീയ ശക്തിയുള്ള ഹിന്ദു സമൂഹം ഉണ്ടാകണം. അടുത്ത തലമുറയ്ക്ക് വേണ്ടി പഴയിടത്തിന്റെ പൂണൂലിൽ തൊട്ട് ജാതി പറഞ്ഞപ്പോൾ ഹൈന്ദവർ ഒരുമിച്ച് പ്രതികരിക്കുന്നത് കണ്ടില്ല… നായരെ ചോദ്യം ചെയ്‌താൽ സുകുമാരൻ നായർ പ്രതികരിക്കുമോ എന്നെനിക്കറിയില്ല, ഗുരുവിനെ പിണറായി നിന്ദിച്ചപ്പോൾ വെള്ളാപ്പള്ളി പ്രതികരിച്ചു കണ്ടില്ല…

മറിച്ച് പൗരത്വ വിഷയം വന്നപ്പോഴും, പർദ്ദ വിഷയം വന്നപ്പോഴും, ലിംഗ സമത്വ വിഷയം വന്നപ്പോഴും എന്തിന് കഴിഞ്ഞ ദിവസം ഭീകരന്റെ വേഷം വിഷയമായപ്പോഴും മുജാഹിദും, സുന്നിയും, സലഫിയും ഒരുമിച്ചാണ് ഒച്ചയെടുത്തത്.. അവരുടെ കൂടെ ഹൈന്ദവരായ കോൺഗ്രസ്സും കമ്യുണിസ്റ്റും ഒരുമിച്ച് പറഞ്ഞു മതേതരത്വം…. സംരക്ഷിക്കും…ഇനിയെങ്കിലും ഹിന്ദുവിന് ഉണർന്നുകൂടെ? രാമ സിംഹൻ എന്ന അലി അക്ബർ ചോദിക്കുന്നു.

രാമ സിംഹന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ഹിന്ദു,ഹോ. ആ പേര് പറയല്ലേ..അങ്ങിനെ ഒന്നില്ലന്നേ. നമ്പൂരി, നായര്, ഈഴവൻ, പുലയൻ പറയൻ അങ്ങിനെ കുറേ കൂട്ടങ്ങള്. അത്ര തന്നെ. ഹിന്ദു എന്നൊന്നില്ല. ഹൈന്ദവ സംസ്കാരം അങ്ങിനെയും ഒന്നില്ല. മൊത്തം ബ്രാഹ്മണ മേധാവിത്വം.
അതിനു കീഴിൽ പുഴുക്കളെ പോലെ മറ്റുള്ളവർ. ഇങ്ങിനെയൊരു കഥയുണ്ടാക്കി ആദ്യം മുഗളന്മാർ ഹൈന്ദവരെ പരസ്പരം അകറ്റി, പിന്നീട് സായിപ്പ് ആ പരിപാടി ഒന്നൂടെ കേമമാക്കി ഇപ്പോൾ കമ്യുണിസ്റ്റുകളും, കോൺഗ്രസുകാരും അതേ പാത തുടരുന്നു..

ഹിന്ദു ഒന്നാവാൻ പാടില്ല, ഒന്നായാൽ അത് ശക്തിയാവും.. ശക്തിയായാൽ അധികാരമാവും..ഇപ്പോൾ ഭാരതത്തിൽ സംഭവിക്കുന്നത് അത് തന്നെ… സൗത്തിലെ ചില പോക്കറ്റുകൾ ഒഴിച്ച് എല്ലായിടത്തും കാവി പടർന്നു കഴിഞ്ഞു..സൗത്തിലെ ചെറിയ പോക്കറ്റിൽ മാത്രം ശക്തി തെളിയിക്കാൻ കഴിവുള്ള പാർട്ടികളായി കോൺഗ്രസ്സും കമ്യുണിസവും ഒതുങ്ങി….അവിടെയും ഹൈന്ദവർ ജാതി മറന്ന് ഒന്നിച്ചാലോ… തീർന്ന്…

ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ നിലനിൽപ്പിനായി കേരളത്തിൽ ഒത്തു ചേർന്നാലോ? വെടി പൊട്ടും അടപ്പൂരും..അതുകൊണ്ട്,  ഇവിടെ ജാതി വേണം, മതം വേണം അതിലൂടെ കലഹിക്കണം, കലഹിപ്പിക്കണം… അതിനിടയിൽ മുസ്ലിം വോട്ടു ചേർത്തു ഭൂരിപക്ഷം സൃഷ്ടിക്കണം…ഹൈന്ദവർക്കിടയിൽ ജാതിപ്പോര് കൂട്ടാൻ നുണയിടം മുതൽ മൊട്ട വരെ സകല സാംസ്കാരിക നായകളെയും ചെല്ലും ചിലവും, സ്ഥാനമാനങ്ങളും നൽകി സുഖിപ്പിച്ചു ബ്രാഹ്മണിക്കൽ ഹിജ്മണി എന്ന കടുകട്ടി പേരും ചാർത്തി ഒടുക്കത്തെ ഹൈന്ദവ മൂല്യ ഛേദനം..

രാമനെയും സീതയെയും വരെ വിരുദ്ധ ചേരിയിലാക്കൽ.. ശബരിമലയിൽ ആചാരലംഘന മാമാങ്കം.. മറുവശത്തു ന്യൂനപക്ഷമത മേധാവികളുടെ കാൽവിരൽ തൊട്ട് മേല്പോട്ടുള്ള നക്കി തുടയ്ക്കൽ… ഹൈന്ദവ സമുദായനേതാക്കൾ അവരുടെ സംഘടിത രാഷ്ട്രീയ ബലം തിരിച്ചറിയാതെ കേവല ലാഭത്തിനായി കീഴടങ്ങുന്നു…
ഹൈന്ദവരെ ഒരുമിച്ചു നിർത്തേണ്ടരാഷ്ട്രീയം കാരന്തൂർ മൗലവിയുടെ കൈമുത്താനും മുജാഹിദ് സമ്മേളനത്തിൽ മതേതരത്വ സോപ്പ് പതപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ്..

ഇവിടെയാണ് കലാമേളയിലെ സദ്യ പോലും ജാതിവൽക്കരിക്കുന്നത്.. ഭീകരന്റെ വേഷവിധാനം ചോദ്യം ചെയ്യപ്പെടുന്നത്, മീശ ആദരിക്കപ്പെടുന്നത്, പാകിസ്ഥാൻ ബോർഡർ പൊളിച്ചു മാറ്റാനുള്ള ആശയം കുട്ടികളെ ഉപയോഗിച്ച് നടപ്പാക്കുന്നത്… ആസനത്തിലൂടെ കടന്നു വരുന്ന സ്വർണ്ണവും മയക്കുമരുന്നും നമ്മുടെ സാമ്പത്തിക മേഖലകളെ തകർക്കുക മാത്രമല്ല തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു…

രാഹുൽ ഗാന്ധിക്ക് ജയിക്കാൻ മാപ്പിള വോട്ടു വേണം പിണറായിക്ക് ഭരിക്കാൻ sdpi വോട്ട് വേണം… ഹിന്ദുവിന്റെ ക്ഷേത്രം ഭരണകൂടത്തിന് വേണം ഹിന്ദുവിനെ വേണ്ട… ഖുർആൻ പാരായണം മത്സരമാവുമ്പോൾ ഗീതാ പാരായണം പാടില്ല,..
പഴയിടത്തിന്റെ പൂണൂലിൽ തൊട്ട് ജാതി പറഞ്ഞപ്പോൾ ഹൈന്ദവർ ഒരുമിച്ച് പ്രതികരിക്കുന്നത് കണ്ടില്ല… നായരെ ചോദ്യം ചെയ്‌താൽ സുകുമാരൻ നായർ പ്രതികരിക്കുമോ എന്നെനിക്കറിയില്ല, ഗുരുവിനെ പിണറായി നിന്ദിച്ചപ്പോൾ വെള്ളാപ്പള്ളി പ്രതികരിച്ചു കണ്ടില്ല…

മറിച്ച് പൗരത്വ വിഷയം വന്നപ്പോഴും, പർദ്ദ വിഷയം വന്നപ്പോഴും, ലിംഗ സമത്വ വിഷയം വന്നപ്പോഴും എന്തിന് കഴിഞ്ഞ ദിവസം ഭീകരന്റെ വേഷം വിഷയമായ പ്പോഴും മുജാഹിദും, സുന്നിയും, സലഫിയും ഒരുമിച്ചാണ് ഒച്ചയെടുത്തത്.. അവരുടെ കൂടെ ഹൈന്ദവരായ കോൺഗ്രസ്സും കമ്യുണിസ്റ്റും ഒരുമിച്ച് പറഞ്ഞു മതേതരത്വം…. സംരക്ഷിക്കും.. ഹൈന്ദവനെ തോണ്ടാം, അപമാനിക്കാം, അവന്റെ ആചാരങ്ങൾ ഇല്ലാതാക്കാം, അവന്റെ ക്ഷേത്രത്തെ കൊള്ളയടിക്കാം അവർ മിണ്ടില്ല, ഹിന്ദുവിനു ഹിന്ദു ലീഗില്ലല്ലോ, ഹൈന്ദവർ ഒരുമിക്കില്ലല്ലോ, നമുക്ക് അപമാനമേറ്റ് വാങ്ങി തലകുനിച്ചു നിൽക്കാം, നമ്മെത്തന്നെ ഇല്ലാതാക്കുവാൻ വോട്ട് നൽകി അവരെ ജയിപ്പിക്കാം…

അടുത്ത സ്കൂൾ മേളയ്ക്ക് ബിസ്മി ചൊല്ലി അറുത്ത ഹലാൽ കോഴി രുചിച്ചു കോറസ്സായി മതേതര ഗീതം പാടാം.. നമ്മുടെ ദേവനർപ്പിച്ച നിവേദ്യത്തെ അവർ ശിർക്കായി വലിച്ചെറിയുമ്പോൾ, ഗുരുവായൂരപ്പനെ താഴ്ത്തിക്കെട്ടുമ്പോൾ നമുക്കും പാടാം മതേതരപ്പാട്ടുകൾ.. മടുക്കുന്നില്ലേ.. മനസ്സിൽ സങ്കടം തോന്നുന്നില്ലേ..
നമ്മെ കൊള്ളയടിക്കുമ്പോൾ, നമ്മുടെ ദേവതകളുടെ തുണിയുരിയുമ്പോൾ, നമ്മുടെ ഇതിഹാസങ്ങളെ ചവിട്ടി തേക്കുമ്പോൾ.. നമുക്ക് ജാതിയില്ല, നാം ഒരേ ബ്രഹ്മത്തിന്റെ ആത്മാമശം ആണെന്ന് ഉറക്കെ പറയാനും ചേർത്തു നിർത്താനും നേതൃത്വം വേണ്ടേ..
അതോ ഇനിയും ജാതിപറഞ്ഞു കലഹിച്ചു ധർമ്മമറിയാത്തവരായി കുഞ്ഞുങ്ങളെ വളർത്തി മറ്റുള്ളവർ കൊത്തിക്കൊണ്ടുപോവുമ്പോൾ നിറഞ്ഞ കണ്ണ് തുടച്ചു അപമാനഭാരത്തോടെ നിൽക്കണോ?

സന്യാസി സമൂഹം പുറത്തിറങ്ങേണ്ട സമയമായി ആരെയും എതിർക്കാനല്ല ഹിന്ദു സമൂഹത്തെ സംരക്ഷിക്കാനായി തന്നെ… രാഷ്ട്രീയ ശക്തിയുള്ള ഹിന്ദു സമൂഹം ഉണ്ടാവാത്തിടത്തോളം കാലം നമ്മുടെ കുഞ്ഞുങ്ങളുടെ സമയം മദ്രസ്സയ്ക്കും, ജുമുഅക്കും വേണ്ടി മാറ്റി വയ്ക്കേണ്ടിവരും, ഹലാൽ കഴിക്കേണ്ടി വരും… അവർ നമ്മളെക്കുറിച്ച് ചിന്തിക്കാതെ നാം അവർക്ക് വേണ്ടി മുതുക് കുനിക്കണം എന്നത് മര്യാദയല്ല.. തലയിൽ ആൾ താമസമുള്ളവർക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവും.. അല്ലാത്തവർക്ക് എന്നെ സംഘി എന്ന് വിശേഷിപ്പിക്കാം…അഭിമാനമുള്ള ഹൈന്ദവരായി അവകാശബോധത്തോടെ ചലിച്ചില്ലെങ്കിൽ അടിമയായി തുടരാം..