വിമുക്ത സൈനികന്റെ വീട്ടിൽ മോഷണം, 15000 രൂപയും പട്ടുസാരികളും നഷ്ടപ്പെട്ടതായി പരാതി

തിരുവനന്തപുരം. വെള്ളറടയിൽ വിമുക്ത സൈനികന്റെ വീടി കുത്തിത്തുറന്ന് മോഷണം. 15,000 രൂപയും പട്ടുസാരികളും നൽ്ടപ്പെട്ടതായി പരാതി. അതിർത്തി പ്രദേശമായ കാനത്ത്‌കോണം റോഡരികത്ത് വീട്ടിൽ ഗോപിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

ഗോപിയും കുടുംബവും സമീപത്ത് തന്നെയുള്ള മകന്റെ വീട്ടിലേക്ക് രാത്രി പോയിരുന്നു. രാവിലെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ കതക് തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അലമാരയും മുറികളുടെ കതകുകളും ഉൾപ്പെടെ തകർത്ത നിലയിലാണ്.

അലമാരയിൽ ഇരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും നഷ്ടമായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു തുണിയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.