സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍, രണ്ട് പേരുടെ രേഖ ചിത്രം കൂടി പുറത്തുവിട്ടു

കൊല്ലം. ആറുവയസ്സുകാരിയെ കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ പേരുടെ രേഖ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ മൊഴി കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. അതേസമയം കുട്ടി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര പോലീസ് സംരക്ഷണത്തിലാണ്.

കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖ ചിത്രം കൂടി പോലീസ് പുറത്തുവിട്ടു. അതേസമയം കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് കുട്ടിയെ കാണാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം കുട്ടി പോലീസിനോട് പറഞ്ഞത് തട്ടിക്കൊണ്ട് പോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടെന്നാണ്.

എന്നാല്‍ മറ്റുള്ളവരുടെ മുഖം ഓര്‍മ്മയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖ ചിത്രം പോലീസ് തയ്യാറാക്കി. രേഖ ചിത്രം ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് നല്‍കും.