മുപ്പത് വര്‍ഷത്തെ എആര്‍ റഹ്മാന്‍ ആരാധന ഇന്ന് മരിച്ചു, ചെന്നൈ എആര്‍ റഹ്മാന്‍ ഷോയ്‌ക്കെതിരെ വൻ വിമർശനവുമായി ആരാധകർ

ചെന്നൈ. ചെന്നൈയിൽ നടന്ന സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ മ്യൂസിക്ക് ഷോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം സംഗീത പരിപാടിയാണ് ഇതെന്നാണ് ഒരു ആരാധകൻ പറയുന്നത്. “മുപ്പത് വര്‍ഷത്തെ എആര്‍ റഹ്മാന്‍ ആരാധന ഇന്ന് മരിച്ചു എന്നാണഅ ഷോയെക്കുറിച്ച് ആരാധകർ പറഞ്ഞിരിക്കുന്നത്.

ചെന്നൈയിൽ ഇന്നലെ നടന്ന മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിയിലാണ് സംഭവം. മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവരടക്കം ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാൽ ടിക്കറ്റ് എടുത്തവര്‍ക്ക് പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല.

2000 രൂപ ടിക്കറ്റ് എടുത്തിട്ടും ഷോ കാണാന്‍ കഴിഞ്ഞില്ലെന്നാണ് സമൂഹമാദ്ധ്യമത്തിലൂടെ ആരാധകര്‍ പറയുന്നത്. സംഘടകര്‍ അടുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗത്തെ അനധികൃതമായി നേരത്തെ മറ്റുള്ളവര്‍ ബുക്ക് ചെയ്ത സീറ്റുകളില്‍ ഇരുത്തിയെന്നും ആരോപണമുണ്ട്. ഒപ്പം ഒരുക്കിയ സൗകര്യങ്ങളിലും ശബ്ദസംവിധാനത്തില്‍ അടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞവരും ഏറെയാണ്. സംഭവത്തിൽ രോഷാകുലരായ പല ആരാധകരും എആര്‍ റഹ്മാനെയും സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സില്‍ ടാഗ് ചെയ്തിട്ടുണ്ട്

ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം സംഗീത പരിപാടിയാണ് ഇതെന്നാണ് ഒരു ആരാധകൻ പറയുന്നത്. “മുപ്പത് വര്‍ഷത്തെ എആര്‍ റഹ്മാന്‍ ആരാധന ഇന്ന് മരിച്ചു. ‘മരക്കുമ നെഞ്ചം’ എന്ന പരിപാടി ഒരിക്കലും മറക്കില്ല. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ചുറ്റും എന്ത് നടക്കുന്നു എന്നതും ഒന്ന് നോക്കണം” – എന്നാണ് ആരാ​ധകൻ കുറിച്ചത്. ഷോ സംഘടകരെയും എആര്‍ റഹ്മാനെയും മോശമായ ഭാഷയിലാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും അഭിസംബോധന ചെയ്യുന്നത്.