നഷ്‌ടപരിഹാരത്തുക ലഭിച്ചില്ല, വിധി വന്നിട്ട് എട്ടു വർഷം, കോടതിയെ സമീപിക്കാൻ പ്രൊഫ. ടി.ജെ. ജോസഫ്

മൂവാറ്റുപുഴ : അധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ കോടതിവിധിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ല. 2015 ഏപ്രിലിൽ കേസിന്റെ ആദ്യവിധിയിൽ പ്രഖ്യാപിച്ച എട്ടുലക്ഷംരൂപയാണ് രണ്ടാംഘട്ട വിധിവന്നിട്ടും ലഭിക്കാത്തത്. നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടി നിയമ നടപടിക്കൊരുങ്ങുകയാണെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു. ണ് രണ്ടാംഘട്ട വിധിയിലും നാലുലക്ഷം രൂപ നൽകാൻ കോടതി വിധിച്ചിരുന്നു.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള സർക്കാരിന് വീഴ്ച വന്നതുകൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടത്. അതിനാൽ കോടതി അനുവദിച്ച പണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് പ്രൊഫ. ടി.ജെ. ജോസഫ് പറയുകയുണ്ടായി. കോടതി വിധി അനുസരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. പ്രതികൾ മേൽക്കോടതിയിൽ പോകുമ്പോൾ കുറ്റം ഇളവ് ചെയ്തുകിട്ടുമെന്ന് കരുതുന്നുണ്ടാവും. ചിലപ്പോൾ കൂടുകയുമാകാം. അപ്പോഴും അക്രമിക്കപ്പെട്ടയാളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നുണ്ടാകും.

ചോദ്യപ്പേപ്പർ വിവാദത്തിൽ കുറ്റവിമുക്തനായിട്ടും നിരവധി പീഡനങ്ങൾ ഏൽക്കേണ്ടി വന്നു എന്നാൽ ഇതൊന്നും ഇനി പറയാൻ നിൽക്കുന്നില്ല,കോടതി വിധിച്ച നഷ്ടപരിഹാരത്തുക മാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്നും ടി.ജെ. ജോസഫ് പറയുകയുണ്ടായി.