വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു, വയനാട് രണ്ട് യുവാക്കള്‍ പിടിയില്‍

വീട്ടില്‍ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സം ചെയ്തു എന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ് എന്ന 37കാരനും കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരിമൂലയില്‍ താമസവുമായിക്കിയ 36കാരന്‍ രാഹുല്‍ രാജന്‍ എന്നിവരാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് മെയ് മൂന്നിന് രാത്രിയില്‍ ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. വീട്ടമ്മ വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

മാനന്തവാടി ഡിവൈ എസ് പി എ പി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സി ഐ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐമാരായ കെ മോഹന്‍ ദാസ്, ടി കെ മനോജന്‍, സി പി ഒമാരായ വി കെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.