നാടോടി സംഘത്തിന്റെ വിമാനയാത്രയും ബാങ്ക് അക്കൗണ്ടിലേ പണവും ദുരൂഹതയിലേക്ക്

തലസ്ഥാനത്ത്‌ രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോകുകയും പിന്നാലെ ഈ കുട്ടിയെ പോലീസ് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കുട്ടിയെ കാണാതാകുന്നതിനു 3 ദിവസം മുൻപ് പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു എത്തിയ പണം ആണ് ഇപ്പോൾ ഈ സംഭവത്തിൽ ഏറെ ദുരൂഹത ഉണ്ടാകുന്നത്. ഇതോടെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഈ കുട്ടിയെ മാതാപിതാക്കൾ എന്ന് പറയുന്നവർ വിൽക്കാൻ ശ്രമിച്ചത് ആണോ എന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത് .കൂടാതെ കുട്ടിയെ കാണാതാകുന്നത്തിനു 3 ദിവസം മുൻപ് അതായത് ഫെബ് 17ന് 6000 രൂപയും 800 രൂപയും 600 രൂപയും എത്തി.

അതിനു മുൻപുള്ള ദിവസങ്ങളിൽ 17000 രൂപ ആര് തന്നു ,എന്തിനു തന്നു എന്നതാണ് ഇവിടെ ചോദിയം ആകുന്നത്.അതുമാത്രമല്ല ഈ നാടോടി സംഘം ഈ സംഭവത്തിനു 10 ദിവസം മുന്പാണ് കേരളത്തിൽ എത്തിയത് അതും വിമാനത്തിൽ അതാണ് ഈ സംഭവത്തിൽ ദുരൂഹത ഉണർത്തുന്നത് .തലസ്ഥാനത്തു ഈ നാടോടി സംഘം എത്തിയത് വിമാനത്തിൽ.ഇവരുടെ തൊഴിൽ തേൻ കച്ചവടമാണ് ,തേൻ ശേഖരിക്കാനും വിൽക്കാനും ഇവർ സഞ്ചരിച്ചത് വിമാനത്തിൽ ,കുഞ്ഞിനെ കാണാതാകുന്നതിനു 10 ദിവസം മുന്പാണ് ഈ സംഘം കേരളത്തിൽ അതും തലസ്ഥാനത്ത്‌ വിമാനത്തിൽ എത്തിയിരിക്കുന്നത്,ഇതോടെ ഈ സംഘം ഇപ്പോൾ പോലീസ് തലവേദനയുണ്ടാകുകയാണ്,മാത്രമല്ല കുട്ടിയെ കാണാതെയായ സംഭവം നടന്നു ഇത്രയും ദിവസമായിട്ടും ഒരു തുമ്പും പോലീസിന് കണ്ടെതാൻ ആയിട്ടില്ല .

കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രി 12നാണു കുട്ടിയെ ചാക്കയിൽ നിന്നു കാണാതായത്. 19 മണിക്കൂറിനു ശേഷം 7 അടിയിലേറെ താഴ്ചയുള്ള ഓടയിൽ നിന്നു കണ്ടെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി നേരിട്ടു സ്ഥലത്തെത്തി അന്വേഷണത്തിനു മേൽനോട്ടം നൽകിയെങ്കിലും കേസിൽ തുമ്പൊന്നും കിട്ടിയിട്ടില്ല.

കുട്ടികളില്ലാത്ത ദമ്പതികളുടെ പട്ടിക തയാറാക്കുകയാണ് പൊലീസ്. കുട്ടിയെ വളർത്താനായി തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തെ തുടർന്നാണിത്. സമീപ പ്രദേശങ്ങളിലുള്ളവരുടെ പട്ടികയാണു തയാറാക്കിയത്. 19 മണിക്കൂറിനു ശേഷം കുട്ടിയെ റെയിൽവേ ട്രാക്കിനു സമീപത്തെ ഓടയിൽ നിന്നു തിരിച്ചു കിട്ടിയപ്പോൾ ദേഹത്തു പരുക്കുകൾ ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടു പോയവർ കുഞ്ഞിനെ അത്രയും നേരം സുരക്ഷിതമായി പരിചരിച്ചുവെന്നു വേണം കരുതാൻ. വലിയ വാർത്ത ആയതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുട്ടിയെ കാണാതാകുന്നതിനു 3 ദിവസം മുൻപ് പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം എത്തിയതിനെക്കുറിച്ച് പൊലീസ് അദ്ദേഹത്തോട് ആരാഞ്ഞിരുന്നു. 17ന് 6000 രൂപയും 800 രൂപയും 600 രൂപയും എത്തി. അതിനു മുൻപുള്ള ദിവസങ്ങളിൽ 17000 രൂപയുടെ വിനിമയം നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. തേൻ വിറ്റ വകയിൽ കിട്ടിയ പണമാണിതെന്നാണു കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചത്. പണം അയച്ചവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്താണ് ഇവർ തേൻ കച്ചവടം നടത്തുന്നത്.

കുട്ടിയുടെ പിതാവ് നടത്തിയ വിമാനയാത്രകളെപ്പറ്റിയും പൊലീസ് ചോദിച്ചറിഞ്ഞു. 10 ദിവസം മുൻപു ട്രെയിനിലാണു ഇവർ തിരുവനന്തപുരത്തെത്തിയത്. ഇവർ എന്തിനു കേരളത്തിൽ എത്തി,എന്താണ് ഈ സംഘത്തിന്റെ ലക്‌ഷ്യം എന്താണ് ,ഇവർക്ക് പിന്നിൽ വൻ മാഫിയകൾ എന്തെങ്കിലും ഉണ്ടോ ,കുഞ്ഞിനെ കാണാതെയായതാണോ,അതോ ഇവർ ഈ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് പാളിയതാണോ അങ്ങനെ നിരവധി സംശയങ്ങൾ ആണ് ഉയരുന്നത്,ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികൾക്ക് 4 മക്കൾ ആണ് 3 ആൺകുട്ടികളും ,പിന്നെ കാണാതെപോയ രണ്ടു വയസുകാരി മേരിയുമാണ് ,എന്നാൽ ഈ കുട്ടികൾക്ക് ആർക്കും തന്നെ ആധാറോ ,മറ്റു ജനന സർട്ടിഫിക്കറ്റോ അടക്കമുള്ള രേഖകൾ ഒന്നുമില്ല,ഇതോടെ ഈ കുട്ടികളുടെ മാതാപിതാക്കൾ ആണോ എന്നതാണ് ഇനി അറിയേണ്ടത്,അതിനായുള്ള ശ്രമത്തിലാണ് പോലീസ് ,

ഇപ്പോൾ ഈ കുട്ടികൾ ശിശുക്ഷേമസമിതിയിലാണ് ,പോലീസ് ആവശ്യപ്പെട്ട ഈ രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ ഡി.എൻ.എ. അടക്കമുള്ള പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ കുട്ടികളെ വിട്ടുനൽകുകയുള്ളൂ.അമ്മയെയും രണ്ടുവയസ്സുകാരിയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും മറ്റ് മൂന്ന് ആൺകുട്ടികളെ ശിശുക്ഷേമസമിതിയിലേക്കുമാണ് മാറ്റിയത്. അമ്മയെയും കുഞ്ഞിനെയും മാറ്റുന്നതിനെതിരേ ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു.അതുമാത്രമല്ല ഈ ‘രണ്ടുവയസുകാരിയുടെ ‘അമ്മ നാലു മാസം ഗർഭിണിയാണ്.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനപ്രകാരം പോലീസ് ഇടപെട്ടാണ് സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. മതാപിതാക്കളുടെ ആധാർ രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്.

ഇതുെവച്ച് ആന്ധ്രപ്രദേശിലെ ഇവരുടെ ഗ്രാമത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.കുഞ്ഞിന്റെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു രേഖകളും പോലീസ് ശേഖരിച്ചു. ബന്ധുക്കളുടെ മൊഴിയും വ്യാഴാഴ്ച രേഖപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ വന്നിട്ടുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും വിമാനത്തിൽ പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ചതിന്റെ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. തേൻ ശേഖരിക്കാനും വിൽക്കാനുമാണ് പോകുന്നതെന്നാണ് ഇവരുടെ മൊഴി. കുഞ്ഞിനെ കാണാതായ ദിവസം ബന്ധുക്കൾ ഹൈദരാബാദിൽനിന്ന് വിമാനത്തിലെത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.

പത്തു ദിവസം മുൻപാണ് കുഞ്ഞും കുടുംബവും തിരുവനന്തപുരത്തെത്തിയത്. ഇവർക്കൊപ്പം മറ്റു ബന്ധുക്കളും ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനെ കാണാതായതോടെ ഇവരെല്ലാം തലസ്ഥാനത്തെത്തിയിട്ടുണ്ട്.കുഞ്ഞിന്റെ രക്തപരിശോധനാഫലവും പോലീസ് പ്രതീക്ഷിച്ചിരിക്കുകയാണ്. രക്തത്തിൽ മദ്യത്തിെന്റയോ മയക്കുന്ന തരത്തിലുള്ള മറ്റെന്തിന്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പോലീസിന്റെ സംശയം.

എടുത്തുകൊണ്ടു പോയ ശേഷം കുഞ്ഞിനെ പിന്നീട് ഈ സ്ഥലത്ത് ഉപേക്ഷിച്ചതാവാമെന്ന സംശയമാണ് ഇപ്പോൾ വീണ്ടും ബലപ്പെടുന്നത്. ഇതിനുപിന്നിൽ മാതാപിതാക്കൾക്കൊപ്പമുള്ള സംഘമാണോയെന്നതും പരിശോധിക്കുന്നുണ്ട്. കുട്ടികളെയും അമ്മയെയും വിട്ടുനൽകണമെന്നാവശ്യപ്പട്ട് അച്ഛനും ബന്ധുക്കളും അടങ്ങുന്ന വലിയൊരു സംഘം പോലീസിനെയും സി.ഡബ്ല്യു.സി.യെയും തുടർച്ചയായി കാണുന്നുണ്ട്. കുട്ടികളെ കാണാൻ അച്ഛന് കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു. എത്രയും വേഗം നാട്ടിലേക്കു മടങ്ങാൻ അനുമതിവേണമെന്നാണ് ഇവരുടെ ആവശ്യം.