ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും, പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പേരുകള്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നതില്‍ ഒരാള്‍ മലയാളിയാണെന്ന് റിപ്പോര്‍ട്ട്. ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി പരിശീലനം തുടരുന്നവരിലാണ് മലയാളിയും. ബഹിരാകാശ യാത്രകരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് പുറത്തുവിടും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി തിരുവനന്തപുരത്ത് എത്തുന്നത്. 2025ല്‍ വിക്ഷേപിക്കുന്ന ദൗത്യത്തില്‍ വ്യോമസേനയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ നിന്നാകും ബഹിരാകാശ സഞ്ചാരിയെ തീരുമാനിക്കുക.

മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച് ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കും.