ചാലിയാർ പുഴയിൽ നിന്നും സ്വർണ്ണം വാരുന്നവർ, അടിത്തട്ടിലെ മണലിൽ സ്വർണ്ണ ശേഖരം

ചാലിയാർ പുഴയുടെ അടിത്തട്ടിൽ സ്വർണം. പുഴയുടെ അടിയിൽ‌ നിന്നും മുങ്ങി എടുക്കുന്ന മണലിലാണ് സ്വർണത്തരികളുള്ളത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള മരുത എന്ന സ്ഥലത്താണ് ചാലിയാറിൽ സ്വർണം മുങ്ങി എടുക്കുന്നത്. കേരളത്തിലെ നാലാമത്തെ നിളം കൂടിയ നദിയാണ് ചാലിയാർ.

രാവിലെ മുതൽ തുടങ്ങുന്ന സ്വർണം തേടിയുള്ള തിരച്ചിൽ വൈകുട്ടുവരെ തുടരും. അങ്ങനെ പുഴയിൽ നിന്നും സ്വർണം അരിച്ചെടുത്ത് തീവിക്കുന്ന നിരവധി പേരാണ് ഇവിടെയുള്ളത്. ചിലപ്പോൾ‌ ദിവസം 200 മില്ലിവരെ കിട്ടുമെന്ന് നാട്ടുകാർ പറയുന്നു. 200 മില്ലി ലഭിച്ചാൽ കിട്ടുക 800 രൂപയാണ്.

എന്നാൽ 200 രൂപ പോലും കിട്ടാത്ത ദിവസം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. എങ്കിലും അതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ കുടുംബക്കാരുണ്ട് ഇവിടെ.