പേയ്മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ല, സാധാരണക്കാർക്ക് ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ കഴിയില്ല- ഉമ നായർ

വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്.പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്.ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു

പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്.ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്.ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

സാധാരണക്കാർക്ക് ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ കഴിയില്ല എന്ന് പറയുകയാണ് താരം. വാക്കുകൾ, “കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം കാര്യങ്ങളെല്ലാം പഴയതുപോലെ ആകുവാൻ തുടങ്ങുകയായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും റിയാലിറ്റിയെ ഭയക്കുകയാണ്. സാധാരണക്കാരന് ഇനി ഒരു ലോക്ക്ഡൗൺ കൂടെ താങ്ങാൻ കഴിയില്ല. കോവിഡിനെക്കാൾ, സാമ്പത്തിക പ്രതിസന്ധി മൂലവും, ഡിപ്രഷൻ മൂലവുമൊക്കെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട് തുടങ്ങും. ടിവി രംഗം പതിയെ ശരിയായി വരികയായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ജോലിയുടെ രീതി വല്ലാതെ മാറി. ഇപ്പോൾ ഓരോ ആർട്ടിസ്റ്റിനും കിട്ടുന്ന വർക്കിംഗ് ദിവസങ്ങൾ കുറഞ്ഞു. ഉള്ള ദിവസം ഏറ്റവും കൂടുതൽ ഷൂട്ട് ചെയ്യുക എന്നതാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്, ഇത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഇരട്ടി ജോലിയാണ്. പേയ്മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ല,