ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അടയ്ക്കാനും കേന്ദ്രമന്ത്രിമാര്‍ തയ്യാറാകണം- മുഹമ്മദ് റിയാസ്

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ കഴക്കൂട്ടം മേല്‍പ്പാലം സന്ദര്‍ശനത്തിനെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തില്‍ എത്തുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അടയ്ക്കുവാനും  തയ്യാറാകണമെന്ന് മുഹമ്മദ് റിയാസ്. നിയമസഭയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, മറ്റൊരു സംസ്ഥാനത്ത് നിന്നും കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട് അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുണ്ട് എന്നാല്‍ നടത്തുന്ന പത്രസമ്മേളനത്തേക്കാള്‍ കുഴികള്‍ കേരളത്തിലെ ദേശീയ പാതയിലുണ്ടെന്ന് വി മുരളീധരനെ വിമര്‍ശിച്ച് കൊണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു.

പലതവണ വി മുരളീധരന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെ കഴക്കൂട്ടം മേല്‍പ്പാലം സന്ദര്‍ശനത്തെ വിമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.