ലൈംഗിക ചൂഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

നിക്കാഹ് ഹലാല കാരണം പീഡനം. ഭർ‌ത്യപിതാവുമായും ഭർതൃസഹോദരനുമായും വിവാഹം.

രാജ്യത്ത് സ്ത്രീളോടുള്ള വിവേചനവും അനാചാരവും ലൈംഗികചൂഷണവും നിലനിൽക്കുന്നതിനു പുതിയ തെളിവ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നാണ് നിക്കാഹ് ഹലാല മൂലം പീഡനത്തിന് ഇരയായ യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്. വിവാഹബന്ധം ഉപേക്ഷിച്ച ഭർത്താവ് പുനർവിവാഹം നടത്താമെന്ന വാഗ്ദാനം നടത്തി നിർബന്ധപൂർവം ഭർ‌ത്യപിതാവുമായും ഭർതൃ സഹോദരനുമായും വിവാഹം നടത്തിച്ചതിന്‍റെ പീഡനകഥകളാണ് ബരൈലി സ്വദേശിനിയായ ഷബീന വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പെട്ടെന്ന് ഒരുദിവസം തന്റെ ഭർത്താവ് മുത്തലാഖ് നൽകി അനാഥയാക്കി. എന്നാൽ പുനർവിവാഹം ചെയ്യാമെന്ന് ആദ്യഭർത്താവ് പറഞ്ഞതിനെത്തുടർന്നു തുടർന്ന്, നിക്കാഹ് ഹലാലാ പ്രകാരം അമ്മായിയപ്പനെ വിവാഹം ചെയ്യാൻ താൻ നിർബന്ധിതയായി.കുറച്ചു ദിവസങ്ങൾക്കുശേഷം ഭർതൃപിതാവ് ബന്ധം വേർപ്പെടുത്തി. ഇതോടെ ആദ്യം തലാഖ് ചൊല്ലിയ ഭർത്താവ് വീണ്ടും തന്നെ വിവാഹം ചെയ്തു. തൊട്ടുപിന്നാലെ തന്നെ ഭർത്താവ് വീണ്ടും ഷബീനയെ മുത്തലാഖ് ചൊല്ലിയാതായി യുവതി പറയുന്നു. ഇത്തവണയും ബന്ധം തുടരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. മുത്തലാഖ് ചൊല്ലിപ്പോയതിനാൽ നിക്കാഹ് ഹലാല പ്രകാരം ഭർതൃസഹോദരനെ വിവാഹം ചെയ്തു മോചനം നേടിവരാൻ ഭർത്താവ് വീണ്ടും യുവതിയെ നിർബന്ധിച്ചു. എന്നാൽ ഈ സമയം, അവൾ ഇത്തരമൊരു നീചമായ ആചാരം വഴി വിവാഹബന്ധം തുടരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയെ കുടുംബത്തിൽ നിന്നും പുറത്താക്കി. തുടർന്നാണ് ഷബീന ദർഗ ആലാ ഹസ്രത്ത് കുടുംബാംഗമായ നിദ ഖാനെ സമീപിച്ചതും പീഡനകഥകൾ ലോകത്തോട് വിളിച്ചുപറയാൻ തയ്യാറാക്കുന്നതും. എന്നാൽ തങ്ങൾ ശരീയത്ത് നിയമം പാലിക്കാത്തവർ ആണെന്ന് ആരോപിച്ചു ചിലമതപുരോഹിതന്മാർ രംഗത്ത് എത്തിയാതായി ഷബീനയും നിദാഖാനും പറയുന്നു. മാത്രമല്ല തനിക്കു നേരെ വധഭീഷണിയുണ്ടെന്നു ഷബീന പോലീസിൽ പരാതി നൽകി. ഇവർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഷബീനയുടെ പരാതി ഇപ്പോഴും അന്വേഷണം നേരിടുകയാണ്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.