അവിടേക്ക് ചെല്ലുമ്പോള്‍ താന്‍ കണ്ടത് അനിയന്റെ മൃതദേഹം; ഉര്‍വശി

മലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വശി. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശിയായിരുന്നു.

സ്ഥിരമായി വിവാദങ്ങളില്‍പ്പെടാറുള്ള താരം ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് ഇതുവരെ എത്തിയത്. . താന്‍ നേരിട്ട ഏറ്റവും വലിയ വേദന വിവാഹ മോചനമോ സിനിമയുമായി ബന്ധപ്പെട്ടതോ ആയ കാര്യമല്ലെന്നാണ് ഉര്‍വശി പറയുന്നത്. പതിനേഴാം വയസ്സിലെ അനിയന്റെ മരണമാണ് തന്നെ തളര്‍ത്തി കളഞ്ഞതെന്ന് ഉര്‍വശി പറയുന്നു. വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആയത് കൊണ്ട് അവന്‍ മകനെ പോലെ ആയിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. അവന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ല എന്തെങ്കിലും പ്രശ്‌നങ്ങളില്‍പ്പെട്ടിട്ടുണ്ടാകം അവന്റെ ഗ്രൂപ്പിലുള്ള വേറെയും കൂട്ടുകാര്‍ ഇതേ പോലെ ആത്മഹത്യചെയ്തിരുന്നു എന്തെങ്കിലും കാര്യമായ പ്രശ്‌നം അവര്‍ക്കിടെയില്‍ ഉണ്ടായിരിന്നിരിക്കണം . എല്ലാം തുറന്നു പറഞ്ഞിരുന്നേല്‍ അവന്റെ പ്രശ്‌നം ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കി.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത നടി ഉര്‍വശി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്.