കൂറ്റൻ അമേരിക്കൻ കാർഗോ ഇസ്രായേലിൽ ലാന്റ് ചെയ്ത്- വീഡിയോ- നിറയേ ഹമാസിനുള്ള സമ്മാനം എന്ന് ജൂത സൈന്യം

യു എസിൽ നിന്നും ആയുധങ്ങളുമായി അമേരിക്കയുടെ കൂറ്റൻ കാർഗോ യുദ്ധ വിമാനം ഇസ്രായേലിൽ ലാന്റെ ചെയ്തു. പുതിയ തരം മിസൈലുകൾ, അയേൺ ഡോമുകളിലേക്കാവശ്യമായ പ്രതിരോധ മിസൈലുകൾ എല്ലാം ഇതിൽ ഉൾപ്പെടും. യു എസ് കാർഗോ പോർവിമാനം ഇസ്രയേലിൽ എത്തിയ വീഡിയോ ഇസ്രായേൽ തന്നെ പുറത്ത് വിട്ടു. വീഡിയോ കാണാം

ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സൈന്യം ഇങ്ങിനെ കുറിച്ചു…അമേരിക്കൻ കാർഗോ വിമാനം ഇസ്രായേലിൽ ലാൻഡ് ചെയ്തുയുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ഓഫ് ഡിഫൻസ്, ലോയ്ഡ് ഓസ്റ്റിൻ, പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ, മേജർ ജനറൽ (റെസ്.) ഇയാൽ സമീർ, ഐഡിഎഫ് ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ അമീർ ബാരം എന്നിവർ വിമാന റൺ വേയിൽ സംഗമിച്ചു.നെവാറ്റിം“ ഇസ്രായേലി എയർഫോഴ്സ് വിമാനം മുമ്പ് ആയുധങ്ങളുമായി എത്തിയതിനു പിന്നാലെയാണ്‌ ഇപ്പോൾ വീണ്ടും ആയുധം എത്തുന്നത്.ഇത് ഹമാസ് ഭീകരന്മാർക്കുള്ള സമ്മാനവുമായുള്ള വരവാണ്‌. യുദ്ധം ആരംഭിച്ചതിനുശേഷം ആയുധങ്ങൾ വിതരണം ചെയ്യുന്ന അമേരിക്കയുടെ ആദ്യ കാർഗോ വിമാനമാണിത്.

ലബനോനിൽ ഇസ്രായേൽ ഷെൽ ആക്രമണവും വ്യോമാക്രമണവും നടത്തി.

ലബനോനിൽ നിന്നും ഇസ്രായേലിലേക്ക് മിസൈൽ വന്നിരുന്നു. ഇതിനു തിരിച്ചടിയായാണ്‌ ഇസ്രായേൽ രൂക്ഷമായ ആക്രമണം ലബനോനെതിരെ നടത്തിയത്. ഇസ്രായേലിനെ ആരാക്രമിച്ചാലും അവരെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ലബനോൻ ആക്രമണത്തേ ന്യായീകരിച്ച് പ്രധാനമന്ത്രി പ്രസ്ഥാവിച്ചു.ഇസ്രായേൽ പോർ വിമാനങ്ങൾ ലെബനനിലെ ഹിസ്ബുള്ള പോസ്റ്റുകളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സേന അറിയിച്ചു.

ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഒരു മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും രണ്ട് അൽ ജസീറ റിപ്പോർട്ടർമാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംഭവസ്ഥലത്തെ ദൃക്‌സാക്ഷികൾ പറഞ്ഞു.വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഈ യുദ്ധത്തിൽ സിറിയയും, ലബനോനും പലസ്തീനും പങ്കാളി ആണെന്നും ഇസ്രായേൽ അറിയിച്ചു. നിലവിൽ ഈ 3 രാജ്യങ്ങൾക്കും എതിരേ ഇസ്രായേൽ ഒറ്റക്ക് പോരാടും, ഇസ്രായേലിനെതിരെ കൂടുതൽ രാജ്യങ്ങൾ പോർമുഖം തുറന്നാൽ ആവരേയും നേരിടും എന്നും എന്തിനും തയ്യാറായി വ്യോമസേന റെഡിയാണെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു

ഇതിനിടെ 2 പ്രഥമ വനിതകൾ ഇതാദ്യമായി യുദ്ധം വിലയിരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവും യുഎസ് പ്രഥമ വനിത ജിൽ ബൈഡനും ഹമാസുമായി ഇസ്രായേൽ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ചർച്ച ചെയ്തു. പിന്തുണ അറിയിക്കുന്ന സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ ക്ക് കൈമാറി. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണിത്.

ഇസ്രായേലിനോടുള്ള സഹതാപവും പിന്തുണയും പ്രകടിപ്പിച്ചുകൊണ്ട് ജിൽ ബൈഡൻ എഴുതി, “പല അമേരിക്കക്കാരെയും പോലെ, ഞാൻ ഇസ്രായേൽ ജനതയുടെ മുഖത്ത് ആഴത്തിൽ സങ്കടവും രോക്ഷവും ഉണ്ട്. മനസ്സാക്ഷിയില്ലാത്ത ഈ ഭീകരാക്രമണത്തിന്റെ കാരണക്കാർ ശിക്ഷിക്കപെടണം.ഞങ്ങളുടെ ഹൃദയം തകർന്നിട്ടുണ്ടെങ്കിലും. ഞങ്ങൾ എന്നും ഇസ്രായേൽ രാഷ്ട്രത്തിനും അതിന്റെ ജനങ്ങൾക്കും ഒപ്പമാണ്. ജിൽ ബൈഡൻ പറഞ്ഞു

ഇതിനിടെ ഹമാസിനെതിരേ ചേരാൻ തങ്ങൾ പൂർണ്ണമായും തയ്യാറാണെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനം പറഞ്ഞു. തക്ക സമയത്ത് ഞങ്ങൾ ഇസ്രായേലിൽ കയറും. അത് മറ്റൊരു ആക്രമണം ആയിരിക്കും.ഇസ്രായേൽ ഞടുങ്ങും. ഗാസയിലും ഹിസ്ബുള്ള എത്തും എന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് നൈം ഖാസെം സംസാരിച്ചു.ഹിസ്ബുള്ള എന്ന നിലയിൽ ഞങ്ങൾ ഏറ്റുമുട്ടലിന് ഹമാസിനു അല്ലാ സഹായവും നല്കും. എല്ലാ ഇസ്ലാമിക രാജ്യവും ഇതിൽ ഒന്നിച്ച് നില്ക്കണം. ഹമാസിനു ആവശ്യമായ ഫണ്ടും ആയുധവും എത്തിക്കണം.ഞങ്ങളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും അതിനുള്ള സംഭാവനകൾ തുടരും- ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് നൈം ഖാസെം പറഞ്ഞു.

ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്, നടപടിയുടെ സമയം വരുമ്പോൾ ഞങ്ങൾ ഇസ്രായേലിനെ തകർത്തിരിക്കും.ഇറാൻ വിദേശകാര്യ മന്ത്രിയുടെ ബെയ്‌റൂട്ട് സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ പരാമർശങ്ങൾ, ഹിസ്ബുള്ള യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആഹ്വാനത്തെ നിരാകരിച്ചു.ഇറാൻ യുദ്ധത്തിനില്ല എന്ന് ഏറെ കുറെ വ്യക്തമാക്കിയിട്ടുണ്ട്. ഈ യുദ്ധത്തിൽ ഞങ്ങളേ വലിച്ചിടരുത് എന്ന് മറ്റൊരു ഇസ്ളാമിക് രാജ്യമായ ഈജിപ്തും പറഞ്ഞിട്ടുണ്ട്.

സൗദിക്ക് കീഴിൽ ഉള്ള അറബ് ലീഗ് തികഞ്ഞ മൗനത്തിലാണ്‌.പ്രധാന രാജ്യങ്ങളും അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള ദൂതന്മാരും നേരിട്ടും അല്ലാതെയും യുദ്ധത്തിൽ ഇടപെടരുതെന്ന് അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങൾ എല്ലാം നിശബ്ദത പാലിക്കണം എന്നും നിലപാട് ഇറങ്ങി കഴിഞ്ഞു.എന്നാൽ ലബനോനും സിറിയയും ഹിസ് ബുയും ഇത് അംഗീകരിക്കുന്നില്ല.

ഇതിനിടെ മറ്റൊരു പ്രധാന അപ്ഡേറ്റ് ഗാസ സിറ്റിയിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡർ കൊല്ലപ്പെട്ടു.യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയപ്പോൾ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഹമാസിൽ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗാസയിൽ ഇസ്രായേൽ കരസേന റെയ്ഡ് തുടങ്ങിയതോടെ ഹമാസ് ഇപ്പോൾ ഒളി കേന്ദ്രങ്ങളിലേക്ക് പിൻ മാറി