എയർപോർട്ടിൽ നിന്നുള്ള ഫോട്ടോയുമായി വരദ, ഉടായിപ്പുമായി ഇറങ്ങിയതാണോ എന്ന് സോഷ്യൽ മീഡിയ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

സോഷ്യൽ മീഡിയകളിലും ജിഷിൻ സജീവമാണ്. രസകരമായ പല പോസ്റ്റുകളും ജിഷിൻ പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറൽ ആകാറുമുണ്ട്. ഇപ്പോള‍ വരദ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ഓക്കെ… റ്റാറ്റാ.. ബൈ ബൈ…. ‘ഞാൻ ഇപ്പോ എവിടേം പോകുന്നതല്ല… പഴയൊരു ചിത്രം പോസ്റ്റ് ചെയ്താണ് കേട്ടോ..’ എന്നായിരുന്നു വരദ കുറിച്ചത്. എയപർപോർട്ടിൽ നിന്നുള്ള പോസ്റ്റ് ആയതിനാൽ മാസ്ക്ക് പോലും ധരിക്കാതെ എങ്ങോട്ടേക്കാണെന്ന സംശയം ഉദിച്ചിരുന്നു.

 

View this post on Instagram

 

A post shared by Varada (@varada_emi)

വരദയെ രസകരമായി ട്രോളുകയാണ് ആരാധകർ. ആഗ്രഹം പറഞ്ഞതാണല്ലേയെന്ന് ചിലർ ചോദിക്കുമ്പോൾ… ഉടായിപ്പുമായി ഇറങ്ങിയതാണല്ലേ എന്ന് മറ്റു ചിലരുടെ കമന്റ്. എന്തായാലും കാര്യങ്ങളെ വളരെ പോസറ്റീവായി കാണുന്ന വരദയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇത്തരത്തിൽ രസകരമായ കുറിപ്പും ചിത്രവുമായി ജിഷിനും എത്താറുണ്ട്. ജിഷിന് പഠിക്കുകയാണോ എന്നായിരുന്നു ചിലരുടെ ചോദ്യം.