ഇവനെ സൂക്ഷിക്കുക, വാടക വണ്ടികൾ സ്വന്തമെന്ന് കാണിച്ചു ലക്ഷങ്ങളുടെ തട്ടിപ്പ്

സമൂഹമാധ്യങ്ങളിൽ വഴി പഴയ വാഹനം എടുക്കാൻ ശ്രമിക്കുന്നവരെ കെണിയിലാക്കി ലക്ഷങ്ങളുടെ വൻ തട്ടിപ്പ് നടത്തുന്ന ആലുവയിലെ ഒരു വണ്ടികള്ളന്റെ വാർത്തയാണ് കർമ്മ ന്യൂസ് പുറത്തു വിടുന്നത് , എറണാകുളം ആലുവ സ്വദേശിയായ ഷാഹിൻ സഫീർ എന്ന യുവാവ് ആണ് കാറുകൾ വാടകയ്ക്കെടുത്തിട്ടു സ്വന്തം ആണ് എന്ന് പറഞ്ഞു മറിച്ചു വിറ്റു ലക്ഷ്മങ്ങൾ തട്ടുന്നത്, അത്തരത്തിൽ ഈ കഴിഞ്ഞ മാസങ്ങളിൽ ആലുവ സ്വദേശിയായ ഒരാളുടെ സെലെറിയോ എന്ന കാർ ഉടമ അറിയാതെ ഷാഹിൻ സഫീർ സ്വന്തം എന്ന് കാണിച്ചു കോട്ടയം സ്വദേശിയായ തനൂപ് എന്ന യുവാവിന്റെ കൈയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ ആണ് ഇതോടെയാണ് ഷാഹിൻ്റെ എന്ന ആലുവയിലെ വണ്ടികള്ളന്റെ തട്ടിപ്പു പുറത്തു വരുന്നതും

ഇവനെ സൂക്ഷിക്കുക,നാളെ നിങ്ങളെയും ഇവന്റെ സന്ദേശങ്ങളോ ഫോൺ callo തേടി വന്നേക്കാം ,വാടകയ്ക്ക് എടുക്കുന്ന വണ്ടി സ്വന്തമെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടുന്ന വൻ മാഫിയ സംഘത്തിലെ ചെറിയ ഒരു മീൻ മാത്രമാണ് ഈ ഷാഹിൻ ,പോലീസിന്റെ ഒത്താശയോടെയാണ് ഷാഹിൻ ഈ തട്ടിപ്പുകൾ എല്ലാം നടത്തുന്നതും ,പരാതി നൽകിയിട്ടും ഇവനെതിരെ യാതൊരു അന്വേഷണവും നടത്താതെ പോലീസ് ഒത്തുകളിക്കുന്നെന്ന് തനൂപ് കർമ ന്യൂസിനോട് പറഞ്ഞു