മാത്യു കുഴല്‍നാടന്‍ പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്‌ട്രേഷനില്‍ ക്രമക്കേട് നടത്തിയതായി വിജിലന്‍സ്

തൊടുപുഴ. ഭൂമി കയ്യേറ്റ ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. മാത്യു കുഴല്‍നാടന്‍ 50 സെന്റ് ഭൂമി കയ്യേറിയതായും പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മിച്ചതായും വിജിലന്‍സ്.

ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയതായിട്ടാണ് വിവരം. രജിസ്‌ട്രേഷന്റെ സമയത്ത് 1000 അടി വസ്തീര്‍ണമുള്ള കെട്ടിടം മറച്ചുവെച്ചുവെന്നും അതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ഭൂമി അളന്ന് നോക്കാതെയാണ് പുറമ്പോക്ക് കയ്യേറി എന്ന് ആരോപിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഭൂമി അധികം ഉണ്ടെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കട്ടെ കെട്ടടനമ്പര്‍ ഇല്ലാത്തതിനാല്‍ ഒരു കെട്ടടത്തിന്റെ മൂല്യം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടാണ് രജിസ്‌ട്രേഷന്‍ സമയത്ത് കെട്ടിടം കാണിക്കാതിരുന്നതെന്നും മാത്യു കുഴന്‍നാടന്‍ പറയുന്നു.