ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ, രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡ് ബിജാപൂർ ജില്ലയിൽ സുരാക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബേലം ഗുട്ട കുന്നുകൾക്ക് സമീപം രാവിലെ 7:30നാണ് ഏറ്റമുട്ടൽ ഉണ്ടായത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. 20-ഓളം കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന് സുരക്ഷാ സേനയ്‌ക്ക് രഹസ്യം വിവരം ലഭിച്ചിരുന്നു.

വിനോദ് കർമ്മ, ആവപ്പള്ളി എൽഒഎസ് രാജു പുനെം, എസിഎം വിശ്വനാഥ്, ഗുഡ്ഡു തേലം, എസിഎം വിശ്വനാഥ്, ഗുഡ്ഡു ടെലം എന്നിവരടക്കുന്ന കമ്യൂണിസ്റ്റ് ഭീകര സംഘമാണ് പ്രദേശ് ഒളിച്ചു താമസിക്കുന്നത്. ഛത്തീസ്ഗഡ് പോലീസും കോബ്ര യൂണിറ്റും ചേർന്നാണ് ബേലം ഗുട്ട കുന്നുകൾക്ക് സമീപം തിരച്ചിൽ നടത്തിയത്. മറ്റ് ഭീകരർക്ക് വേണ്ടി സ്ഥലത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.