സില്‍ക്ക് സ്മിതയുടെ ആ ഒരു പ്രവൃത്തി അമ്പരപ്പിച്ചു, അനുഭവം വിവരിച്ച് വിന്ദുജ മേനോന്‍

തെന്നിന്ത്യയുടെ മാദക റാണിയായിരുന്നു സില്‍ക്ക് സ്മിത. ബിഗ്രേഡ് നായിക എന്ന് മുദ്രകുത്തപ്പെട്ട സില്‍ക്ക് സ്മിത അവരുടെ മരണ ശേഷം എല്ലാവരും വാഴ്ത്തപ്പെട്ടവാളായി ചിത്രീകരിക്കുകയും ചെയ്തു. ജീവിച്ചിരിക്കുമ്പോള്‍ നല്‍കേണ്ട ബഹുമാനം മരണശേഷമായിരുന്നു സില്‍ക്ക് സ്മിതയ്ക്ക് നല്‍കിയത്. എന്നിരുന്നാലും സില്‍ക്കിന് പകരം സില്‍ക്ക് മാത്രമെന്ന് പലരും ആവര്‍ത്തിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ പെടുന്നതാണ് നടി വിന്ദുജ മേനോന്‍. ഇപ്പോള്‍ സില്‍ക്ക് സ്മിതയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് വിന്ദുജ.

ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിയ്ക്കുന്ന ചില വ്യക്തിത്വങ്ങളെ കുറിച്ച് സംസാരിക്കവെയാണ് വിന്ദുജ സില്‍ക്ക് സ്മിതയുടെ പേര് പറഞ്ഞത്. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മനസ് തുറന്നത്. സില്‍ക് സ്മിത എന്ന് കേട്ടാല്‍ പലര്‍ക്കും ഓര്‍മ്മ വരുന്നത്. അവര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളായാണ്. എന്നാല്‍ അന്ന് ഞാന്‍ അവിടെ കണ്ടത് അതി മനോഹരമായി വേഷം ധരിച്ച സ്ത്രീയെയാണ്’.-വിന്ദുജ പറയുന്നു.

ടിക്കറ്റ് കൗണ്ടറിന്റെ അടുത്തോ മറ്റോ അവര്‍ ക്യൂ നില്‍ക്കുകയാണ്. എനിയ്ക്ക് ശരിയ്ക്കും വല്ലാത്ത ബഹുമാനം തോന്നി. അക്കാലത്ത് അവരില്ലാത്ത സിനിമകളില്ല. അത്രയേറെ വലിയ പ്രശസ്തിയില്‍ നില്‍ക്കുമ്‌ബോഴും സാധാരണക്കാരിലൊരാളായി വളരെ അധികം എളിമയോടെ സില്‍ക് സ്മിതയെ ക്യൂ വില്‍ കണ്ടപ്പോള്‍ എനിക്കവരോട് ഭയങ്കര ഇഷ്ടം തോന്നി. അവരോട് അങ്ങോട്ട് കയറി ഞാന്‍ മിണ്ടി. അവര്‍ക്ക് എന്നെ അറിയത്തേയില്ല. പക്ഷെ എത്രമാത്രം എളിമയോടെയാണ് അവര്‍ എന്നോട് സംസാരിച്ചത്.-വിന്ദുജ പറഞ്ഞു.