വിവാഹ ശേഷമാണ് സിനിമയുടെ ബന്ധത്തിന്റെ ആഴം മനസസിലാക്കിയത്- വിന്ദുജ

25 വർഷം പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്ന ചിത്രമാണ് ടികെ രാജീവ് കുമാറിന്റെ പവിത്രം. മോഹൻലാൽ, തിലകൻ, ശ്രീവിദ്യ, ശോഭന, വിന്ദുജ മേനോൻ തുടങ്ങിയവരുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് പവിത്രം. 28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കുടിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്.

കേരള സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് വിന്ദുജ. 1991 ഇന്ന് കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു വിന്ദുജ. വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.

പവിത്രമെന്ന സിനിമ ഇപ്പോൾ കാണുമ്പോൾ മീനാക്ഷിയെ കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു, വാക്കുകൾ, 15ാമത്തെ വയസ്സിലാണ് മീനാക്ഷിയായി അഭിനയിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രയേറെ ആഴമുണ്ടെന്ന് മനസ്സിലാക്കിയത് വിവാഹ ശേഷമാണ്. സിനിമയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത് ഈ ചിത്രത്തിൽ അഭിനയിച്ചതോടെയാണ്. പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ല. ചെയ്യുന്ന കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യണമെന്ന് നിർബന്ധമുണ്ട്. അതിനാലാണ് ഓടി നടന്ന് അഭിനയിക്കാതിരുന്നത്