തനിക്ക് ആരാധന തോന്നിയ നടനെ കുറിച്ച് അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണകുമാര്‍. നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. അഹാന നായികയായി ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അഹാന.

പലപ്പോഴും തന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തില്‍ ചിലപ്പോഴൊക്കെ വിമര്‍ശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെയ്ക്കാറുണ്ട്

ഇപ്പോളിതാ മലയാളത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമയെക്കുറിച്ചും സ്‌കൂള്‍ കാലഘട്ടത്തില്‍ ആരാധന തോന്നിയ നായക നടനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് നടന്‍.രാജസേനന്‍ സംവിധാനം ചെയ്ത ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’മാണ് ഏറ്റവും കൂടുതല്‍ കണ്ട മലയാള സിനിമയെന്നും, മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘ബോയ്‌സ്’ എന്ന സിനിമ കണ്ടു അതിലെ നായകന്‍ സിദ്ധാര്‍ഥിനോട് വലിയ ആരാധന തോന്നിയിരുന്നുവെന്നും അഹാന കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു.

അഹാനയുടെ വാക്കുകള്‍ ഇങ്ങനെ, ‘മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമയാണ് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’. അതിലെ ഹ്യൂമര്‍ എന്ത് രസമാണ്. ഞാന്‍ മുപ്പതോളം തവണ കണ്ട സിനിമയാണ്. ഇപ്പോഴും ടിവിയില്‍ വന്നാല്‍ കാണാന്‍ ഇഷ്ടമുള്ള സിനിമ. മൂന്നാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ ‘ബോയ്‌സ്’ എന്ന സിനിമ കണ്ടു അതിലെ സിദ്ധാര്‍ഥ് എന്ന നടനോട് വല്ലാത്ത ആരാധന തോന്നിയിരുന്നു. ‘ബോയ്‌സ്’ എന്ന സിനിമയിലെ ഗാനങ്ങളും അന്ന് മനസ്സില്‍ കയറിപ്പറ്റി. ഒരു നായകനോട് ആദ്യമായി ക്രഷ് തോന്നിയിട്ടുണ്ടെങ്കില്‍ അത് ബോയ്‌സിലെ സിദ്ധാര്‍ഥിനോടാണ്. അന്ന് എത്ര പ്രാവശ്യം ആ ഫിലിം കണ്ടുവെന്നു യാതൊരു പിടിയുമില്ല. ‘എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണമെടാ’ എന്ന ഗാനമൊക്കെ അന്നത്തെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നായിരുന്നു’.