‘ഇന്ന് നമ്മളെ നാളെ നിങ്ങളെ’;അയിന് നമ്മളൊന്നും തീവ്രവാദികളെല്ലെടാ ഊളകളെ’

കൊച്ചി. ഇന്ന് പോപ്പുലർ ഫ്രണ്ടുകാരെയാണെങ്കിൽ നാളെ നിങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന ഉമ്മാക്കികാട്ടലിനെതിരെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി പ്രമുഖ സ്വതന്ത്രചിന്തക ജസ്ല മാടശ്ശേരി. “ഇന്ന് നമ്മളെ നാളെ നിങ്ങളെ എന്ന പേടിപ്പിക്കലൊന്നും വേണ്ട, നിങ്ങൾ ഒറ്റയ്‌ക്ക് ജയിലിലായാൽ മതി, ജയിലിൽ പിടിച്ചിടാൻ ഞങ്ങൾ തീവ്രവാദികളല്ല” എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജസ്ല മാടശേരി ഉമ്മാക്കികാട്ടുന്നവരോട് പറഞ്ഞിരിക്കുന്നു.

ലോകത്തെവിടെയായാലും ഭീകരവാദികൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന നീക്കങ്ങൾ തകർക്കാൻ അറസ്റ്റു ചെയ്യപ്പെട്ടവർ ഭരണകൂട ഭീകരതയുടെ ഇരകളാണ് എന്നാണ് പറയാറുള്ളത്. ജനാധിപത്യ സംവിധാനങ്ങൾ തങ്ങൾക്ക് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന എന്ത് നടപടികളും ഇര വാദത്തിലൂടെ ചെറുക്കാനാണ് ഇക്കൂട്ടർ നോക്കുക. അതെ പതിവ് ശൈലി തന്നെയാണ് പോപ്പുലർ ഫ്രണ്ട്‌ പ്രസ്താവനകളിലൂടെ ഇന്ന് നടത്തി നോക്കിയത്. ഈ രീതിയിലുള്ള പ്രതിരോധ വാദങ്ങളിൽ പുരോഗമന ഇടതുപക്ഷ ലിബറലുകളും ഭീകരവാദികൾക്ക് കുഴലൂത്ത് നടത്താറുണ്ട്. അത്തരം വാദങ്ങളെയാണ് ‘ഭീകരവാദികൾ മാത്രം ഭയന്നാൽ മതിയെന്നും തങ്ങളാരും ഭീകരവാദികളല്ലെ’ന്നും ജസ്ല മാടിശ്ശേരി തുറന്നടിച്ചിരിക്കുന്നത്.

ജസ്ല മാടശ്ശേരി കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകയും ഇടതുപക്ഷ ലിബറലും ആണെന്ന് എടുത്ത് പറയേണ്ടതുണ്ട്. കോൺഗ്രസിന്റെ ജവഹർ ബാലജന വേദിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന ജസ്ല മാടശ്ശേരി മുസ്ലിം മതം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തകയായതിനു ശേഷം കനത്ത എതിർപ്പുകളാണ് യാഥാസ്ഥിതികരിൽ നിന്ന് നേരിട്ടത്. മോദി സർക്കാരിനെയും, സംഘപരിവാറിനെയും പലപ്പോഴും വിമർശന മുനയിൽ നിർത്താറുള്ള ജസ്ല മാടശ്ശേരിയുടെ നിലപാട് ഭീകരവാദികളെ പ്രീണിപ്പിക്കാൻ പ്രസ്താവനകളിറക്കി വലിയ പിള്ള ചമയുന്ന വി.ടി ബൽറാമിനെപോലെയുള്ള ഇരട്ടത്താപ്പുകാർക്ക് മാതൃയാക്കാവുന്നതാണ്.