പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം, കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി

കൊല്‍ക്കത്ത. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണം. സംസ്ഥാനത്ത് വെടിവെയ്പ്പിലും അക്രമത്തിലുമായി 11 പേര്‍ മരിച്ചതായിട്ടാണ് വിവരം. ഒരു ബിജെപി പ്രവര്‍ത്തകനും ആറ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബിജെപി പ്രവര്‍ത്തകനായ മദ്ഹബ് വിശ്വാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപിയുടെ പോളിങ് ബൂത്ത് ഏജന്റായിരുന്നു.

പോളിങ് ബൂത്തിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചുവെന്നും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് തിരഞ്ഞൈടുപ്പ് മുന്നോടിയായി തുടങ്ങിയ സംഘര്‍ഷമാണ് പോളിങ് ദിനത്തിലും അക്രമത്തില്‍ കലാശിച്ചത്. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകള്‍ തല്ലി തകര്‍ത്തു. പലയിടത്തും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായിട്ടാണ് വിവരം.

സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഏഴ് മണിക്ക് പോളിംഗ് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണിവരെയായിരുന്നു പോളിംഗ്. സ്ഥാനാര്‍ത്ഥികളുെേടാ മരണവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും മൂലം 1043 ബൂത്തുകളില്‍ തിരഞ്ഞെടുപ്പില്ല.