10-ാം വയസ്സ് മുതല്‍ സഹോദരന്റെ പീഡനം, 12-ാം വയസില്‍ മറ്റൊരാള്‍ പീഡിപ്പിച്ചു, യുവതിയുടെ അനുഭവം

സ്വന്തം സഹോദരനില്‍ നിന്നും നേരിടേണ്ടി വന്നത് അതി ക്രൂരമായ ലൈംഗിക പീഡനം. 10 വയസ്സുള്ളപ്പോള്‍ മുതല്‍ നേരിടേണ്ടി വന്നു. 12-ാം വയസ്സില്‍ മറ്റൊരാളാല്‍ പീഡിപ്പിക്കപ്പെട്ടു.വീട്ടിലെ പ്രശ്‌നങ്ങളാല്‍ മാതാപിതാക്കളോട് പീഡന വിവരം പറയാനും സാധിച്ചില്ല.ഒടുവില്‍ വീട്ടില്‍ പീഡന വിവരം അറിഞ്ഞപ്പോള്‍ പ്രശ്‌നം ഗുരുതരമായി.അതിനിടെ രോഗം മൂര്‍ച്ഛിച്ച് അച്ഛന്‍ മരിച്ചു.ഒടുവില്‍ ജീവിതത്തിലെ എല്ലാ ഗുരുതര പ്രശ്‌നങ്ങളും അതിജീവിച്ച് ഒരു പെണ്‍കുട്ടി.ഹ്യൂമന്‍ ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതിയുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

യുവതിയുടെ കുറിപ്പ് വായിക്കാം,എന്റെ മൂത്ത സഹോദരന്‍ എന്നെ പീ!ഡിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. അവന്‍ എന്റെ പാന്റ് താഴേക്ക് അഴിക്കും. പിന്നീട് സ്വകാര്യഭാഗങ്ങള്‍ എനിക്ക് നേര്‍ക്ക് പ്രദര്‍ശിപ്പിക്കും. അമ്മയോട് പറഞ്ഞാല്‍ ഞാന്‍ നിന്നെ മര്‍ദിക്കുമെന്ന് പറയും. സഹോദരന്‍ എന്നെ മോശമായാണ് സ്പര്‍ശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് 5 മാസം വേണ്ടി വന്നു. ഇത്രയും കാലം ഇത് ഞാന്‍ മാതാപിതാക്കളോട് പറഞ്ഞില്ല. അച്ഛന്‍ ഒരു മദ്യപാനിയായിരുന്നു. എന്റെ മാതാപിതാക്കള്‍ എപ്പോഴും വഴക്കിടുമായിരുന്നു. അവരെ ഇക്കാര്യം കൂടി അറിയിച്ച് വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എനിക്ക് 12 വയസ്സുള്ളപ്പോള്‍ സഹോദരന്‍ ഒരു അപകടത്തില്‍പ്പെട്ട് കോമ സ്റ്റേജിലായി. അവന്‍ സുഖം പ്രാപിക്കുമ്പോള്‍ വീണ്ടും ആ രാക്ഷസനാകരുതെന്ന് ഞാന്‍ പ്രാ!ര്‍ഥിച്ചു. പക്ഷേ 2 വര്‍ഷത്തെ തെറാപ്പിയും ചികില്‍സയും അവനെ ആരോഗ്യവാനാക്കി. അവന് ഒരു മാറ്റവുമുണ്ടായില്ല. എന്നെ നോക്കി മോശം കമന്റുകള്‍ പറയുക പതിവായി.

‘പൂജ,നീ വളരെ സെക്‌സി’, ‘എനിക്ക് നിന്റെ ഷോര്‍ട്ട്‌സ് ഇഷ്ടമാണ്’, ‘നീ നടക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്’. തുടങ്ങിയ കാര്യങ്ങള്‍ പറയുമായിരുന്നു. ഒരിക്കല്‍, ഞാന്‍ കുളിക്കുമ്പോള്‍, അവന്‍ കുളിമുറിയിലേക്ക് എത്തിനോക്കാന്‍ ശ്രമിച്ചു. അമ്മ അവനെ പിടികൂടി. അവന്റെ മനസ്സ് മോശമാണെന്ന് അറിഞ്ഞു. എന്നാല്‍ അതിലും ഞെട്ടിക്കുന്ന ഒരു സംഭവം ഉണ്ടായി. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് എന്റെ ഒരു ബന്ധു സഹായം ചോദിച്ച് വീട്ടിലെത്തി. അയാള്‍ എന്റെ മാറിലും പുറത്തും സ്പര്‍ശിച്ചു. അയാള്‍ക്ക് എന്റെ മുത്തച്ഛനാകാനുള്ള പ്രായം ഉണ്ടായിരുന്നു. ഞാന്‍ ഞെട്ടി അയാളെ തള്ളി മാറ്റി. അപ്പോള്‍ അയാള്‍ പറഞ്ഞത് ഇതൊക്കെ സാധാരണമാണെന്നും എല്ലാ സ്ത്രീകളും ഇതൊക്കെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമാണ്. മാതാപിതാക്കളോട് ഇത് അറിയിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ 1000 രൂപ എനിക്ക് തന്നു. അത് ഞാനയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ മാതാപിതാക്കളോട് കാര്യം പറ!ഞ്ഞു.

പിന്നെ, ഞാന്‍ പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. അടുത്ത തവണ എന്റെ സഹോദരന്‍ എന്നെ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ അവനെ അടിക്കുകയും മാതാപിതാക്കളോട് പറയുകയും ചെയ്തു. പപ്പയ്ക്ക് ദേഷ്യം വന്നു. എന്നെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ കുറ്റബോധം തോന്നി. കൂടുതല്‍ കുടിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും വീട്ടില്‍ വഴക്കുകള്‍ ഉണ്ടായി. ദേഷ്യപ്പെടുമ്പോള്‍ എന്റെ സഹോദരന്‍ എന്റെ മാതാപിതാക്കളെ പോലും അടിച്ചു. പപ്പയ്ക്ക് കടുത്ത രോഗം പിടിപെട്ടു. ഞങ്ങള്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പക്ഷേ പണം തീര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. ഞാന്‍ ഒരു പാര്‍ട്ട് ടൈം ജോലി ചെയ്തു. രാത്രി ആശുപത്രിയിലിരുന്ന് പഠിച്ചു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം, പപ്പ മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിന്റെ ശവസംസ്‌കാര വേളയില്‍, എന്റെ സഹോദരന്‍ പപ്പയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവസ്ഥയിലായിരുന്നില്ല, അതിനാല്‍ അമ്മ പുരോഹിതനോടും ഞങ്ങളുടെ ബന്ധുക്കളോടും യുദ്ധം ചെയ്തു, ഞാന്‍ പപ്പയുടെ ചിത കത്തിക്കണമെന്ന് നിര്‍ബന്ധിച്ചു. ശേഷം, ഞാന്‍ അത് ചെയ്തു. എന്റെ സഹോദരനെ ഹോം കെയറില്‍ പ്രവേശിപ്പിച്ചു. അമ്മയും ഞാനും പതുക്കെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങി.ഇപ്പോള്‍ 2 വര്‍ഷമായി. എനിക്ക് നല്ല ശമ്പളമുള്ള ജോലിയുണ്ട്, ഒപ്പം അമ്മയെയും സഹോദരനെയും സാമ്പത്തികമായി പിന്തുണയ്ക്കുന്നു. എനിക്ക് എന്റെ സഹോദരനോട് ക്ഷമിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷേ മുന്നോട്ട് പോകാന്‍ ഞാന്‍ പഠിച്ചു. എന്റെ ബന്ധുക്കള്‍ പലപ്പോഴും പറയുന്നു നീ ഈ കുടുംബത്തിലെ പുരുഷനാണെന്ന്. പക്ഷേ അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഞാന്‍ ഈ കുടുംബത്തിലെ സ്ത്രീയാണ്, അങ്ങനെയാണ് ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.