വിവാഹ വാര്‍ഷിക ദിനത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ദിനംപ്രതി ജീവനുകള്‍ പൊഴിയുന്നുണ്ട്. പലപ്പോഴും വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാണ് ജീവന്‍ പൊലിയാന്‍ കാരണമാകുന്നുത്. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും എത്തുന്നത് ഇത്തരത്തില്‍ ദാരുണമായ ഒരു അപകട വാര്‍ത്തയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ കാറിടിച്ച് യുവതി മരിക്കുകയായിരുന്നു.

തിരുവനന്തപുരം മംഗലപുരം സ്വദേശിയായ അര്‍ച്ചനയാണ് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പൗഡിക്കോണം ചെല്ലമംഗലം ദേവീ ക്ഷേത്രത്തിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത്. ഇന്നലെ പത്തരയോടെയാണ് സംഭവം. അയിരൂപ്പാറ തേരുവിള ജംക്ഷ്‌ന സമീപം ദമ്പതികള്‍ എത്തിയപ്പോഴാണ് അപകടം. അര്‍ച്ചനയും ഭര്‍ത്താവ് രാഹുലും സഞ്ചരിച്ച ബൈക്കിലേക്ക് കാര്‍ ഇടിക്കുക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ അര്‍ച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഭര്‍ത്താവ് രാഹുലിനും പരുക്കേറ്റു. ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അര്‍ച്ചന. ഒരു മകനുണ്ട്.