യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സമാധാന്‍ സേബിള്‍ എന്ന 24 വയസ്സുകാരനെയാണ് ഔറംഗാബാദ് മുകുന്ദ്‌നഗറിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുന്‍പാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്.

ഭാര്യയുടെ രീതികളില്‍ യുവാവ് അസന്തുഷ്ടനായിരുന്നുവെന്നാണ് ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നതെന്ന് മുകുന്ദ്‌വാദി പോലീസ് പറഞ്ഞു.

ഭാര്യയ്ക്ക് സാരി നന്നായി ഉടുക്കുകയോ ശരിയായി സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.