ലൈഫ് പദ്ധതിയിൽ പേര് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു

മലപ്പുറം. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ചായിരുന്നു മുജീബ് റഹ്‌മാന്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. അതേസമയം ആക്രമണത്തിന് ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയുടെ പരിക്ക് സാരമല്ലെന്നാണ് വിവരം. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ മേശ എന്നിവയാണ് കത്തി നശിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.