തലശ്ശേരിയിൽ എത്തിയത് 1000 കണക്കിനു കോടി, തലശ്ശേരി കള്ളപ്പണ ഹബ്ബ്, വരുന്നത് ബോട്ടുകളിലും മീൻ വണ്ടിയിലും

സ്പീക്കറുടെ തലശേരി വഴി കേരളത്തിൽ എത്തിയ കള്ളപണം ആയിര കണക്കിനു കോടികൾ. കള്ളപണം ഇറക്കാൻ ഇപ്പോൾ മഗലാപുരവും മലപ്പുറവും ഒക്കെ മാറ്റി തലശേരി ആയി കഴിഞ്ഞു. ഞടുക്കുന്ന വിവരങ്ങളാണ്‌ വരുന്നത്.ഒറ്റ ദിവസം തലശേരി വഴി എത്തുന്നത് 70 കോടി രൂപ വരെ..തലശേരിയിലെ ഭരണ കക്ഷിയിലെ പ്രമുഖന്റെ ബിനാമി നടത്തുന്ന കോടികളുടെ കള്ളപണ ഇടപാടിന്റെ വിവരങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നു.തലശേരി ചിറക്കര സ്വദേശി ചിറക്കര സ്വദേശി നസീബ് അന്നയാൾക്കെതിരെ നികുതി വെട്ടിപ്പിനും അനധികൃത ചിട്ടി നടത്തിപ്പിനും കള്ളപണം ഇടപാടിനും പരാതി.ഇ ഡിക്കും കേന്ദ്ര ഏജൻസികൾക്കും ഇതേ പരാതി എത്തി കഴിഞ്ഞു.

സ്പീക്കർ എ എൻ ഷംസീറിന്റെ സ്വന്തം തട്ടകത്തിലാണ്‌. എന്തുകൊണ്ടാണ്‌ കർമ്മ ന്യൂസ് സ്പീക്കറുടെ പേർ പറയുന്നത് എന്ന് ചൊദിച്ചാൽ ഈ ബിസിനസ് നടത്തുന്നവർക്ക് സ്പീക്കറുമായി നല്ല സൗഹൃദം ഉണ്ട് എന്നും നാട്ടിൽ പാട്ടാണ്‌. മറ്റൊന്ന് എൻ എൻ ഷംസീർ സ്പീക്കർ തലശ്ശേരിയിലെ എം എൽ എ ആയത് മുതലാണ്‌ കള്ളപ്പണം കടത്തിന്റെ ആസ്ഥാനമായി കേരളത്തിൽ തലശേരി മാറുന്നത് മുമ്പ് ഇത് മംഗലാപുരം ആയിരുന്നു. എന്നാൽ മഗ്ലാപുരത്തേക്കാൾ സുരക്ഷിതം എന്ന നിലയിലാണിപ്പോൾ തലശേരിയിൽ കള്ളപണവുമായി ബോട്ടുകലും മീൻ വണ്ടികളും ഒക്കെ എത്തുന്നത്. ഇതിനകം തന്നെ ആയിര കണക്കിനു കോടികൾ തലശേരി എന്ന അതി പുരാതന പട്ടണം വഴി കേരളത്തിൽ കള്ളപണം എത്തി കഴിഞ്ഞു.

കള്ള പണം ഇടപാടിനു നിലവിൽ പരാതി ലഭിച്ച തലശേരി ചിറക്കര സ്വദേശി ചിറക്കര സ്വദേശി നസീബിനു തലശേരിയിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധം ഉണ്ട്. നസീബും കഴിഞ്ഞ ദിവസം തലശേരിയിൽ ആയുധങ്ങളുമായി കൊലവിളി നടത്തിയ ലീഗ് നേതാവ്പി.പി.എം.റിയാസും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. റിയാസ് കാറിലും ബൈക്കുകളിലും ആയുധങ്ങളുമായി ഗുണ്ടകളുമായി വന്ന് തലശേരിയിൽ ജനത്തേ ഭയപ്പെടുത്തുകയായിരുന്നു. എതിർക്കുന്നവരെ കൊന്ന് കളയം എന്നും ഭീഷണിപ്പെടുത്തി. ഈ കേസിൽ ഇയാൾക്കെതിരെ എഫ് അർ ആർ ഇട്ടിട്ടുണ്ട്.

പി.പി.എം.റിയാസ് ലീഗ് നേതാവ് ആണേലും സ്പീക്കർ എ എൻ ഷംസീറിന്റെ അടുത്ത ആളാണ്‌. സ്പീക്കറും ഇവരും തമ്മിലുള്ള ലിങ്കുകളും ബന്ധങ്ങളും ഒക്കെ വരും ദിവസങ്ങളിൽ മറ നീക്കി പുറത്ത് വരും എന്നും പറയുന്നു.മത്സ്യ മാർക്കറ്റിലെ മത്സ്യവ്യാപാരി പി.പി.എം.റിയാസ് മറ്റൊരു സ്വർണ്ണ വ്യാപാരിയെ വധിക്കാൻ യുവ അഭിഭാഷകൻ മുഖേന മൂന്ന് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്കിയെങ്കിലും അതും ചോർന്ന് പോലീസിൽ വിവരമ്ൻ എത്തുകയായിരുന്നു. തലശേരിയിലെ അധോലോകവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് റിപോർട്ട് മുഖ്യമന്ത്രിക്ക് പോയത് സ്പീക്കർക്ക് ഒട്ടും ഗുണകരമല്ല.

കേരളത്തിന്റെ കള്ളപണം ഇടപാടിന്റെ ആസ്ഥാനമായി തലശേരി മാറാൻ എന്താണ്‌ കാരണം. ഒരു ദിവസം തന്നെ 50 മുതൽ 70 കോടി രൂപ വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കള്ള പണം തലശേരിയിൽ എത്തുകയാണ്‌. മുംബൈയിൽ നിന്നാണ്‌ പ്രധാനമായും വരുന്നത്. പാക്കിസ്ഥാനിൽ നിന്നും ദുബൈയിൽ നിന്നും എത്തുന്ന നോട്ടുകൾ അവിടെ നിന്നും മീൻ വണ്ടിയിലും മറ്റുമായി തലശേരിയിൽ എത്തുകയാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കർമ്മ ന്യൂസ് വാർത്തയേ തുടർന്ന് കോടികളുടെ കള്ളപണം പിടിച്ചിരുന്നു. വാഹനങ്ങളുടെ പ്ളാറ്റ്ഫോമിൽ പ്രത്യേക അറകൾ ഉണ്ടാക്കി അതിനുള്ളിൽ കോടാനു കോടികൾ സ്ഥിരം കടത്തുകയാണ്‌.

വാഹനങ്ങളുടെ ബോഡിയിൽ പൊലും രൂപ മാറ്റം വരുത്തി ഇത്തരത്തിൽ തലശേരിയിലേക്ക് നോട്ട് കടത്തണം എങ്കിൽ ഒരു കാര്യം ഉറപ്പ്. ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. നാളുകളായി തുടങ്ങിയതാണ്‌. അതിനായി വാഹനങ്ങൾക്ക് വരെ രൂപ മാറ്റം വരുത്തി അറകൾ ഉണ്ടാക്കിയിരിക്കുന്നു. മലബാറിൽ വിളയാടുന്ന കള്ളപണ മാഫിയകളുടെ കൂടുതൽ വിവരങ്ങൾ. സ്പീക്കർ എ എൻ ഷംസീറിന്റെ സ്വന്തം തലശേരിയിൽ കോടികളുടെ കള്ളപണം മറിയുന്നതിന്റെ സുപ്രധാനമായ രേഖ കർമ്മ ന്യൂസ് പുറത്ത് വിടുകയാണ്‌.തലശേരി നഗരത്തിൽ വെളുപ്പിച്ചെടുക്കുന്ന കോടികളുടെ കള്ളപണം സംബന്ധിച്ച് രേഖയാണ്‌ ഈ പരാതി

കോടികളുടെ ചിട്ടി നടത്തുക. അതിന്റെ മറവിൽ ലാഭവും വരവും കുന്നുകൂട്ടി കാണിക്കുക, വ്യാപാരികൾക്ക് പലിശയ്ക്ക് നല്കുക..പക്ഷേ ഇതൊന്നും രജിസ്റ്റർ ചെയ്തിട്ടോ ബാങ്ക് രജിസ്ട്രേഷൻ നടത്തിയിട്ടോ അല്ല. എല്ലാം വ്യാജമായി ചെയ്യുന്നതാണ്‌. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ കറ്റലാസ് ഥാപനങ്ങൾ തലശേരിയിൽ കൂണുകൾ പോലെ.

എത്തുന്ന കള്ളപണം പെട്ടെന്ന് ഒളിപ്പിക്കാനും വൈറ്റ് ആക്കാനും ചിട്ടികൾ, പലിശക്ക് നല്കൽ, ബിസിനസുകാർക്ക് കോടികൾ മടം നല്കൽ, കരാറുകാർക്ക് പണം മറിക്കൽ, രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും മറ്റും ഒളിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ തലശേരിയിൽ നടന്ന് വരികയാണ്‌.തലശേരിയിലെ ചില അഭിഭാഷകർ വരെ ഇതിനെ ഏജന്റായി പ്രവർത്തിക്കുന്നു. കണക്കിൽ കവിഞ്ഞ വരുമാനം ഉള്ള അഭിഭഷകരുടെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ടും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടും പരിശോധിക്കണം എന്നും ഏജൻസികൾക്ക് നല്കിയ പരാതിയിൽ ഉണ്ട്.