ആലുവയിൽ കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയ യുവാവിന് ക്രൂരമർദ്ദനം

കൊച്ചി. ആലുവയിൽ യുവാവിന് കഞ്ചാവ് സംഘത്തിന്റെ ക്രൂരമർദ്ദനം. വടാട്ടുപാറ സ്വദേശി ആൽബർട്ടിനെയാണ് കഞ്ചാവ് സംഘം മർദിച്ചത്.
പൊലീസിന് കഞ്ചാവ് സംഘത്തെക്കുറിച്ച് വിവരം നൽകിയതിനാണ് മർദ്ദനം . ഇന്ന് രാവിലെ ആലുവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.

റെയിൽവേ സ്റ്റേഷന് സമീപം ചിലർ കഞ്ചാവ് വിൽപന നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് പരിചയത്തിലുള്ള ഒരു പൊലീസുകാരനെ വിളിച്ച് അറിയിച്ചിരുന്നു. ഇതറിഞ്ഞ കഞ്ചാവ് സംഘം ഇവിടെ നിന്ന് ഓടിരക്ഷപെട്ടു.

ഇതിന്റെ വൈരാഗ്യത്തിൽ ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചായ കുടിക്കാനെത്തിയപ്പോൾ യുവാവിനെ സംഘം മർദിക്കുകയായിരുന്നു. ‘നീ പൊലീസുകാരെ അറിയിക്കുമല്ലേടാ’ എന്നടക്കം ചോദിച്ച് ആക്രോശിച്ചായിരുന്നു മർദനം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ യുവാവ് ആലുവ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.