ഗാസയിൽ ഇസ്രയേൽ സേനയുടെ വെടിവെപ്പിൽ 104 പേർ കൊല്ലപ്പെട്ടു, 700 ഓളം പേർക്ക് പരിക്ക്

ഗാസാ. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 700 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. വ്യാഴാഴ്ച സഹായ വിതരണ പോയിന്റിലുണ്ടായിരുന്ന പലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെടിവെപ്പുണ്ടായ കാര്യം ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു.

അതേസമയം ആക്രമണം കൂട്ടക്കൊലയാണെന്ന് വിശേഷിപ്പിച്ച് പാലസ്തീന്‍ ആരോഗ്യമന്ത്രാലയം രംഗത്തെത്തി. ഭക്ഷണത്തിനായി ഭക്ഷണ വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആള്‍ക്കൂട്ടം ങീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്നും. ഇവര്‍ ട്രക്ക് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.