6 ഭാര്യമാരുള്ള യുവാവിന് ആദ്യത്തെ കുഞ്ഞ് ഏത് ഭാര്യയിൽ നിന്നുവേണമെന്ന് കൺഫ്യൂഷൻ, ഉടുവിൽ കണ്ടെത്തിയ വഴി ഇത്

കല്യാണം കഴിഞ്ഞാൽ പിന്നെ പെട്ടു എന്നാണ് തമാശയായി പലരും പറയാറ്. ബാച്ചിലർ ലൈഫിൽ നിന്ന് പെട്ടെന്ന് ഫാമിലി ലൈഫിലേക്ക് ചേക്കേറുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ സ്വാഭാവികം മാത്രം. പ്രത്യേകിച്ച് പുരുഷന്മാർക്ക് ആണ് ഈ തോന്നലുകൾ വരിക. ഒരു കല്യാണം കഴിച്ച ഒരാളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആണെങ്കിൽ ആറ് ഭാര്യമാർ ഉള്ള ഒരു ഭർത്താവിന്റെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. എന്താകും?!

ഇവിടെ ആറ് ഭാര്യമാരുള്ള ഒരു യുവാവിന് ഒരു പ്രശ്നങ്ങളും ഇല്ല. മറിച്ച് മറ്റൊന്നാണ് പ്രശനം. എന്താണെന്ന് അറിയുമ്പോഴായിരിക്കും കണ്ണ് തള്ളുക. യുവാവിന് ആറ് ഭാര്യമാരാണ് ഉള്ളത്. ആറ് ഭാര്യമാരിലും ഇദ്ദേഹത്തിന് കുട്ടികൾ വേണമെന്നതാണ് ആഗ്രഹം. എന്നാൽ ഇതുവരെ ഇദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിട്ടില്ല. അതിനും കാരണമുണ്ട്. ഇദ്ദേഹത്തിന് തന്റെ ഭാര്യമാരെയെല്ലാം ഇഷ്ടമാണ്. എല്ലാവരോടും ഒരേ പോലെയാണ് ഇഷ്ടം. അതുകൊണ്ട് അയാൾ വല്ലാത്ത ആശങ്കയിലാണ്.

ഏത് ഭാര്യയിലാണ് തന്റെ ആദ്യത്തെ കുഞ്ഞ് ജനിക്കേണ്ടത് എന്ന സംശയമാണ് യുവാവിനെ ആശങ്കപെടുത്തുന്നത്. തന്റെ ഒരു ഭാര്യയേയും കുറച്ച് പോലും നിരാശപ്പെടുത്താൻ യുവാവിനെ കൊണ്ട് കഴിയില്ല. ‘ആദ്യം ഗർഭിണിയാകുന്നത് തിരഞ്ഞെടുക്കുന്നതിലൂടെ എന്റെ ആറ് ഭാര്യമാരിൽ ആരെയും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ വാടക ഗർഭധാരണം തിരഞ്ഞെടുത്തു,’ആർതറിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഈ വാർത്ത.

ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ള 37 കാരനായ ആർതർ ഒ ഉർസോയ്ക്ക് ആകെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. എന്നാൽ അവരിൽ മൂന്ന് പേരെ അദ്ദേഹം വിവാഹമോചനം ചെയ്തു. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരെ അദ്ദേഹം ഇപ്പോൾ വിവാഹം കഴിക്കുകയും ചെയ്തു.

മകനെ ജനിപ്പിക്കാൻ ആഗ്രഹിക്കുന്നു. പ്രാരംഭ ഇംപ്ലാന്റേഷനായി ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ‘തുടക്കത്തിൽ, ഇത് വളരെ സൂക്ഷ്മമായ ഒരു വിഷയമായിരുന്നു, പ്രത്യേകിച്ചും എനിക്ക് ഓരോരുത്തരിലും ഒരു കുട്ടി വേണം. എന്നാൽ അത് പിന്നീട് മറ്റൊന്നായി ഇപ്പോൾ, ഏറ്റവും നല്ല തീരുമാനം വാടക ഗർഭധാരണമാണ്. ഞങ്ങൾ ആളെ തിരയുകയാണ്.

ഞങ്ങളുടെ വാടക ​ഗർഭം ധരിക്കാൻ കഴിയുന്നവരെ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നവരെ ഞങ്ങൾ ആഗ്രഹിക്കുന്നു’ ആർതർ പറഞ്ഞു. ഈ പ്രക്രിയയ്ക്കായി $40,798 ചെലവഴിക്കാൻ തങ്ങൾ തയ്യാറാണെന്നും ആർതർ കൂട്ടിച്ചേർത്തു. ഭാവിയിൽ ദത്തെടുക്കൽ എന്ന ആശയം നോക്കാനും അവർ തയ്യാറാണ്. 10 ഭാര്യമാരുണ്ടാകണ മെന്നും ഓരോരുത്തർക്കും ഒരു കുട്ടി വേണമെന്നുമാണ് തന്റെ സ്വപ്നമെന്ന് 37-കാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.