ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച 1200 കുപ്പി മദ്യവും 51 കിലോ മയക്കുമരുന്നും നശിപ്പിച്ചു

ന്യൂഡല്‍ഹി. വിവിധ കേസുകളിലായി ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ മദ്യ കുപ്പികളും മയക്കുമരുന്നും കസ്റ്റംസ് നശിപ്പിച്ചു. 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നുമാണ് നശിപ്പിച്ചത്. യാത്രക്കാരില്‍ നിന്നും വിവിധ കാരണങ്ങളാല്‍ പിടിച്ചതാണ് മദ്യക്കുപ്പികള്‍. 2020 മുതല്‍ 2022 വരെ കാലയളവില്‍ പിടിച്ചതാണിത്.

യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്. മദ്യത്തിന് പുറമെ 51 കിലോഗ്രാം മയക്കുമരുന്നും നശിപ്പിച്ചു. ഇതില്‍ 41 കിലോ ഫെറോയിനും 9 കിലോ കൊക്കേയ്‌നും ഉള്‍പ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയച്ചു.മുമ്പ് ഡല്‍ഹിവിമാത്താവളത്തില്‍ നിന്നും 57.30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.