ഹമാസ് ഭീകരന്മാരേ കൂട്ട കുരുതി നടത്തി ഇസ്രായേൽ, 1500 മൃതദേഹങ്ങൾ കണ്ടെത്തി, ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിച്ച് ഇസ്രായേൽ

ജറുസലേം. ഹമാസ് ഭീകരന്മാരേ കൂട്ട കുരുതി നടത്തി ഇസ്രായേൽ. അതിർത്തി കടന്ന് ഇസ്രായേലിൽ കയറിയ 1500 ഹമാസ് ന്മാരുടെ ജഢങ്ങൾ എണ്ണി തിട്ടപ്പെടുത്തിയതായി ഇസ്രായേൽ അധികൃതർ. എന്തുകൊണ്ട് ഹമാസ് ഈ ദുരന്തം ഇരന്ന് വാങ്ങി എന്ന് ഇപ്പോഴും വ്യക്തമല്ല. 1500 ഹമാസ് പോരാളികളുടെ മൃതദേഹമാണ്‌ ഗാസയും ഇസ്രായേലും അതിരുടുന്ന സ്ഥലത്ത് കണ്ടെത്തിയത്. ഭയാനകമായ യുദ്ധം. മനുഷ്യ കൂട്ട കുരുതികൾ. ഹമാസിന്റെ അന്ത്യം കുറിക്കും എന്ന ജൂത പടയുടെ പ്രഖ്യാപനവും പ്രതിജ്ഞയും അക്ഷരാർഥത്തിൽ നടപ്പാവുകയാണ്‌. ഇനി ഹമാസ് എന്ന സംഘടനയുടെ ഒരു അനുഭാവിയും പ്രവർത്തകനും ഭൂമുഖത്ത് ഉണ്ടാവില്ലേ.അതോ കേരളം പോലുള്ള പച്ച പിടിച്ച ഇവിടെ ഒക്കെയോ ഇനി ഹമാസ് അനുകൂലികൾ ഉണ്ടാവുകയ്യുള്ളോ.

ഭയാനകമായ വിവരങ്ങൾ തന്നെയാണ്‌ വരുന്നത്. 1500 ഹമാസ് ഭീകരന്മാർ ഒറ്റ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്നാണ്‌ ഇസ്രായേലിൽ നിന്നും വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. ഇതിനിടെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ പിടിക്കപ്പെട്ട ഇസ്രായേലികളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഹമാസും സംഘർഷം രൂക്ഷമാക്കി.

മറ്റൊരു നിർണ്ണായക അപ്ഡേറ്റ് ഉത്തര കൊറിയ.. ഹമാസിനൊപ്പം ചേർന്നുവെന്നതാണ്. നമുക്കറിയാം കമ്യൂണിസ്റ്റ് ഏകാധിപതിയുടെ ഭരണത്തിലുള്ള ഉത്തര കൊറിയയുടെ അവസ്ഥ. ഇപ്പോൾ ഗാസയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കിയതിന് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച ഇസ്രായേലിനെ കുറ്റപ്പെടുത്തി എന്ന അപ്ഡേറ്റ് വന്നിരിക്കുന്നു. ഉത്തര കൊറിയ ഇസ്രായേലിനു എതിരായ നിലപാട് സ്വീകരിച്ചതോടെ കമ്യൂണിസ്റ്റ് ചേരികൾ അതായത് റഷ്യ, ചൈന, ഉത്തര കൊറിയ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇവരെല്ലാം ഇസ്രായേലിനെതിരേ നിലകൊള്ളുകയാണ്‌. ഒപ്പം ഇറാൻ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇവർക്ക് പിന്നിലുണ്ട്.

ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ക്രിമിനൽ സംഘം എന്നാണ്‌ ഇസ്രായേലിനെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്.ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് അടിസ്ഥാന പോംവഴി എന്നും ഉത്തര കൊറിയ പറഞ്ഞിരിക്കുന്നു

ഇതിനിടെ ഇസ്രായേൽ സൈന്യം ഔദ്യോഗികമായി അറിയിക്കുന്നത് ഇങ്ങിനെ…തെക്കൻ ഭാഗത്ത് വലിയ തോതിൽ നിയന്ത്രണം നേടിയതായും അതിർത്തിയിൽ “പൂർണ്ണ നിയന്ത്രണം പുനഃസ്ഥാപിച്ചു. ഹമാസ് ഭീകരന്മാരേ ഇസ്രായേലിൽ വയ്ച്ച് തന്നെ ഇല്ലാതാക്കാൻ ആയി.ഹമാസ് പോരാളികളുടെ 1500 മൃതദേഹങ്ങൾ ഇസ്രായേൽ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്നും തിങ്കളാഴ്ച രാത്രി മുതൽ ഹമാസ് പോരാളികളൊന്നും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്നും നുഴഞ്ഞുകയറ്റം ഇനിയും സാധ്യമാകുമെന്നും വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു.

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ.പ്രതികരിച്ചിരുന്നു ഐഎസ്, അൽ-ഖ്വയ്ദ പോലെയുള്ള ഭീകര സംഘടന തന്നെയാണ് ഹമാസും. ജൂതരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും എർദാൻ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അവർ ചർച്ചകളിൽ വിശ്വാസം അർപ്പിക്കുന്നില്ലെന്നും യഹൂദ രാഷ്‌ട്രത്തിന്റെ സമ്പൂർണ ഉന്മൂലനം മാത്രമാണ് ഹമാസിനെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ജൂതനെ കണ്ടാൽ ഉടൻ അവനെ കശാപ്പ് ചെയ്യണമെന്നാണ് ഹമാസിന്റെ നിയമാവലിയിൽ പറയുന്നത്. ജൂതരെ മുഴുവൻ കൊന്നൊടുക്കാതെ അന്തിമവിധിയുടെ ദിനം വരില്ലെന്നാണ് ഹമാസ് ഭീകരർ വിശ്വസിക്കുന്നത്. അവർ എന്നെയും എന്റെ കുട്ടികളായും എന്റെ ജനങ്ങളെയും എന്റെ രാജ്യത്തെയും ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ചവരാണ്. ഞങ്ങളിലെ അവസാനത്തെ ആളിനെയും കൊല്ലും വരെ അവർ നിർത്തില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്