റോഡ് നിയമങ്ങൾ പൊലീസിന് ബാധകമല്ല, ചോദ്യംചെയ്ത് യുവാവിനെതിരെ എഫ്ഐആർ ഇടുമെന്ന് ഭീഷണി, പൊതുജനത്തിന് നേരെ ചീറിയടുത്ത് പോലീസ്

കണ്ണൂർ : ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരെയും സീറ്റ് ബെൽറ്റിടാതെ പേര് ചോദ്യം ചെയ്ത യുവാവിന് എതിരെ എഫ്ഐആർ ഇടുമെന്ന് ഏമാന്മാരുടെ ഭീഷണി. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത് പോലീസുകാർ ഇത്തരത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനത്തിൽ പോകുന്നത് ശരിയാണോ സംസ്ഥാനത്ത് നിരവധി സ്ഥലത്ത് ഇത്തരത്തിൽ പലപ്പോഴും പോലീസുകാറും നാട്ടുകാരും എട്ടു മുട്ടുന്നത് പതിവാണ് ജനങ്ങൾക്കിടയിൽ ഒരു നിയമം നടപ്പിലാക്കിയാൽ ആ നിയമം നടപ്പാക്കുന്ന അവർ തന്നെ അത് അനുസരിക്കാൻ ബാധ്യസ്ഥരല്ലെ. പൊതുജനങ്ങളെ അത് ആദ്യം നിയമമനുസരിച്ച് അവർ മാതൃക കാട്ടേണ്ടവരല്ലേ .ഈ ചോദ്യം ഇവിടെ നാട്ടുകാർ ചോദിച്ചാൽ അതിനു പോലീസുകാർ ഉത്തരം പറഞ്ഞെ പറ്റൂ .

നിരന്തരം പെറ്റി അടിക്കുന്ന പോലിസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ചോദ്യംചെയ്ത സുനീഷ് എന്ന യുവാവിന്റെ കോളറിന് കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു പോലീസ്. ഇതെല്ലം നടക്കുന്നത് മുഖ്യന്റെ സ്വന്തം നാടായ കണ്ണൂരിലാണ്. നാട്ടുകാർ യുവാവിനൊപ്പം ചേർന്നതോടെ പോലീസ് ഒറ്റപ്പെട്ടു. എന്നാലും തങ്ങൾ പോലീസ് ആണല്ലോ ആരെയും പേടിക്കേണ്ട ആവശ്യമില്ല എന്ന രീതിയിൽ നാട്ടുകാരോട് പാഞ്ഞടുക്കയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥർ ഒരു കാര്യം ഓർക്കണം. കാക്കി കണ്ടാൽ മുട്ട് വിറയ്ക്കുന്ന കാലം കഴിഞ്ഞു. തെറ്റ് കണ്ടാൽ ആരായാലും ചോദിക്കും. കൈയ്യിൽ അധികാരമുണ്ടെങ്കിൽ അത് പൊതുജനത്തെ സേവിക്കാനാണ്.

അല്ലാതെ സാധാരണക്കാരെ ദ്രോഹിക്കാനല്ല എന്ന് ഓർക്കുക. യുവാവും പോലീസുകാരും തമ്മിൽ ഉള്ള വാക്കേറ്റത്ത് തുടർന്ന് പോലീസിൻറെ വാഹനം തടഞ്ഞു എന്നാണ് ഈ പോലീസ് ആരാണ് ആരോപിക്കുന്നത് എന്നാൽ ഉദ്യോഗസ്ഥൻ പറയുന്നത് തെറ്റാണ്. എഫ്ഐആർ ഇടാൻ പറയുന്നത് പ്രതികാര നടപടിയുടെ ഭാഗമായാണ്. അതോടൊപ്പം തന്നെ പോലീസിന് ഡ്യൂട്ടി അവിടെ തടഞ്ഞിട്ടില്ല, പോലീസ് വാഹനത്തിൻറെ സൈഡിൽ നിന്നാണ് സംസാരിക്കുന്നത് ഇനി ചെറുപ്പക്കാരൻ വാഹനം തടഞ്ഞതായി ഈ രീതിയിൽ ഇടയാർ പ്രതികാര നടപടിയുടെ ഭാഗമായി എഫ്ഐആർ ഇട്ട് അത് കേസായാൽ സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾക്ക് എതിരാകും. അത് എഴുതിയ പോലീസുകാരനെയും അത് പറഞ്ഞ പോലീസുകാരന്റെയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഇത് പ്രതികാരംതീർക്കാൻ FIR ഇട്ടതാണ് എന്ന് തെളിഞ്ഞാൽ തോപ്പ് തെറിക്കാൻ അത് മാത്രം മതി.