അതിർത്തി കടന്നെത്തി മാനസിക വെല്ലുവിളി നേരിടുന്ന 17-കാരൻ, പാകിസ്താനിൽ തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരൻ അതിർത്തി കടന്നെത്തി. സുരക്ഷിതമായി പാകിസ്താനിൽ തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇർഷാദ് അഹ്‌മദിനെയാണ് ഇന്ത്യൻ സൈന്യം മടക്കി അയച്ചത്. കഴിഞ്ഞ രാത്രി അതിർത്തി കടക്കുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

സൈന്യം ഇർഷാദിനെ ചകാൻ ദാ ഭാഗ് അതിർത്തിയിലൂടെയാണ് പാകിസ്താൻ സൈന്യത്തെ ഏൽപ്പിച്ചത്. അഹമ്മദിനെ തിരിച്ചയക്കുമ്പോൾ പൂഞ്ച്, പാക് അധീന കശ്മീരിൽ നിന്നുള്ള സിവിൽ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.