ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജയ് ശ്രീറാം വിളി, ഭാരത് ജോഡോ ന്യായ് യാത്ര റദ്ദാക്കി മടങ്ങി രാഹുൽ

ന്യൂഡൽഹി : ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജനങ്ങളുടെയും, ശ്രീ രാം സേനയുടെയും പ്രതിഷേധം. ഭാരത് ജോഡോ ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസമാണ് യാത്ര സൂറത്തിലെ ബർദോലിയിലെത്തിയത്. സന്ദർശന വേളയിൽ ഹിന്ദു സംഘടനയായ ‘ശ്രീരാം സേന’ പ്രവർത്തകർ ‘ജയ് ശ്രീറാം‘ മുഴക്കി . പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ യോഗം റദ്ദാക്കി.

പിന്നാലെ യോഗം നടത്താതെ ബർദോളിയിൽ നിന്ന് വൈരയിലേക്ക് പോവുകയുമായിരുന്നു. ഞായറാഴ്ച രാവിലെ രാഹുൽ തന്റെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്‌ക്കിടെ ‘സ്വരാജ് ആശ്രമം’ സന്ദർശിച്ചു. ഇവിടെ നിന്ന് മടങ്ങുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. വഴിയിൽ നാട്ടുകാരും, ശ്രീ രാം സേന പ്രവർത്തകരും ‘ജയ് ശ്രീറാം’ മുഴക്കി.

ഈ സമയത്ത് ജയ് ശ്രീറാം എന്ന മുദ്രാവാക്യം കേട്ട് രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്ന ചില കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. ഇവർ മുദ്രാവാക്യം വിളികളുമായി ജനങ്ങൾക്കിടയിലേക്ക് എത്തി തടയാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനിടെ ബർദോളിയിൽ ഒരു പൊതുയോഗം വച്ചിരുന്നു. എന്നാൽ, എതിർപ്പിനെത്തുടർന്ന് ഈ യോഗം പെട്ടെന്ന് റദ്ദാക്കി.