ജോയ് ആലുക്കാസ് 1000 കോടി പിഴയൊടുക്കേണ്ടി വരും, 305 കോടി ഹവാല, കള്ള സ്വർണം വിറ്റു കൊഴുത്തു Joyalukkas JEWELLERY KARMA EXCLUSIVE

തിരുവനന്തപുരം.  ജോയ് ആലുക്കാസ് ഹവാല ഇടപാടിലും സ്വർണ ഇടപാട് നടത്തിയതുമായും ബന്ധപെട്ടു 1000 കോടിയിലേറെ പിഴ അടക്കേണ്ടി വരും എന്ന വാർത്ത പുറത്ത്. ജോയ് ആലുക്കാസിന് ഇ ഡി യുടെ റൈഡ് വിനയായി. ഹവാല ഇടപാടും അനധികൃത സ്വർണ ഇടപാടുകളും ജോയ് ആലുക്കാസ് നടത്തി വന്നിരുന്നതായിട്ടാണ് ഇഡി യുടെ കണ്ടെത്തൽ. 305 കോടി രൂപയുടെ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് റെയ്ഡിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് 305 കോടിയുടെ മൂന്നിരട്ടി വരുന്ന 1000 കോടിയുടെ സ്വത്ത് വകകൾ കണ്ടു കിട്ടുമെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.

രാജ്യത്തെയും കേരത്തിലെയും പ്രമുഖ ജുവല്ലറി ആയ ജോയ് ആലുക്കാസിനി പറ്റി ഗുരുതര ആരോപണമാണ് പുറത്ത് വരുന്നത്. സ്വർണ്ണക്കടത്ത്, ഹവാല പണം കടത്ത് എന്നീ സംഭവങ്ങളിലൂടെ കൂടുതൽ കുരുക്കിലായിരിക്കുന്നത് ഇ ഡി യുടെ റെയ്ഡിലൂടെയാണ്. തിരുവനന്തപുരത്ത് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്നത് പിടികൂടുന്നത് 2020 ജൂണിലാണ്. ഈ അവസരത്തിൽ തന്നെ മൂന്നു ജൂവല്ലറികൾ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടായി. അതിൽ ഒരു ജുവല്ലറി ആണ് ജോയ് ആലുക്കാസിന്റേത്. അന്ന് തന്നെ ഇവരുടെ 150 ഓളം ജൂവല്ലറികളിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ കണ്ടെത്തുകയുണ്ടായി. ഈ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണം അവസാനം എത്തി നിൽക്കുന്നത് ഇ ഡി യുടെ റെയ്ഡ് വരെയാണ്.

ഏകദേശം 350 കോടിയുടെ ഹവാല പണം ദുബൈയിലേക്ക് കടത്തിയെന്നാണ് പറയുന്നത്. ഇതിനെ കൂടാതെ സ്വർണ്ണ ഉത്പന്നങ്ങൾ കടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്നത്. ഇ ഡി കണ്ടെത്തിയ ഹവാല ഇടപാടായി കടത്തിയ 305 കോടിയുടെ ഇടപാടിന്റെ മൂന്നിരട്ടി തുക പിഴയായി ഈടാക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുത വിവരങ്ങൾ അടങ്ങിയ വീഡിയോ സ്റ്റോറി കാണുക.