രോ​ഗനിർണയത്തിലെ അപാകത, അഞ്ചാം ക്ലാസുകാരിക്ക് ജീവൻ നഷ്ടമായി, തൃശൂർ മെഡിക്കൽ കോളേജിനെതിരെ പരാതി

തൃശൂർ : ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപിച്ച് കുടുംബം. അപ്പന്റിക്സിന് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളേജിലെത്തിയിട്ടും രോഗനിർണയത്തില പിഴവ് സംഭവിക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം 20-നാണ് കുട്ടിയെ വീടിനടത്തുള്ള ക്ലിനിക്കിൽ എത്തിച്ചത്.

തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. മരുന്ന് നൽകി മടക്കിയെങ്കിലും വയറുവേദന കലശലായതിനാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിലെത്തി. തുടർന്ന് നടത്തിയ പരിശോ‌ധനയിലാണ് അപ്പന്റിക്സ് എന്ന് കണ്ടെത്തി. വേറെ ആരുപത്രിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചു.

ഇതോടെ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. സ്കാനിം​ഗും മറ്റ് പരിശോധനകളും നടത്തിയെങ്കിലും കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും മടക്കി അയച്ചു. വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26-ന് ഛർദ്ദിച്ച് അവശയായി. തുടർന്ന് കുട്ടിയെ സ്വകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.