200 ബ്രഹ്‌മോസ് മിസൈലുകള്‍ നാവിക സേനയുടെ ഭാഗമാകുന്നു, 19000 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി. 200 ബ്രഹ്‌മോസ് മിസൈലുകള്‍ നാവിക സേനയുടെ ഭാഗമാക്കാന്‍ തീരുമാനം. 19000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നല്‍കി. ബുധനാഴ്ച വൈകിട്ട് കൂടിയ യോഗത്തിലാണ് ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

മാര്‍ച്ച് ആദ്യ ആഴ്ച ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെടും. ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മിസൈല്‍ കരയില്‍ നിന്നും അന്തര്‍വാഹിനിയില്‍ നിന്നും കപ്പലില്‍ നിന്നും വിമാനത്തില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കും. ശബ്ദത്തിന്റെ മൂന്ന് ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫിലിപ്പീന്‍സുമായി 375 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. മാര്‍ച്ചില്‍ കയറ്റുമതി ആരംഭിക്കും.